സിനിമാ ലോകത്തെ വിവാദങ്ങള്‍ക്ക് മറുപടിയുമായി നടി നമിത പ്രമോദ്. കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപ് പ്രതിചേര്‍ക്കപ്പെട്ടു. ഈ സംഭവത്തില്‍ ഒരു വാർത്ത ചാനൽ എന്നെ ‘മാഡം’ ആക്കി മാറ്റിയെന്നു നമിത പറയുന്നു. അന്ന് താന്‍ പ്രിയദര്‍ശന്റെ തമിഴ് സിനിമയിൽ അഭിനയിക്കുകയാണ്. തന്നെ അത് മാനസികമായി ബാധിച്ചില്ല, പക്ഷേ കുടുംബത്തിന് അങ്ങനെ അല്ലായിരുന്നു.’–നമിത വ്യക്തമാക്കി.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..‘ഇത്തരം കേസുമായി ബന്ധപ്പെട്ട് സ്വന്തം മകളുടെ പേര് വലിച്ചിഴയ്ക്കുമ്പോൾ അമ്മയ്ക്കും മറ്റുള്ളവർക്കും ഉണ്ടാകുന്ന പേടി ഓർത്തുനോക്കൂ. ഞങ്ങളുടേത് സാധാരണ കുടുംബമാണ്, എന്റെ പ്രായം തന്നെ എത്രയുണ്ട്? ഇങ്ങനെയുള്ള റിപ്പോർട്ടുകള്‍ കൊടുക്കുമ്പോൾ ഈ കാര്യങ്ങളൊക്കെ അവരുമൊന്ന് ചിന്തിക്കണം, കൃത്യതയാണ് പ്രധാനമായും വേണ്ടത്.
സാധാരണ വിവാദങ്ങളെ തള്ളിക്കളയുകയാണ് ചെയ്യാറൊള്ളൂ. എന്നാൽ ഇത്തരം വാർത്തകൾ അങ്ങനെയല്ല. ആരോ പറഞ്ഞാണ് ഈ വാർത്തയെക്കുറിച്ച് ഞാൻ അറിയുന്നത്. ഈ വാർത്തയുടെ സത്യാവസ്ഥ അറിയാൻ മാധ്യമപ്രവർത്തകരും വിളിച്ചു. എന്നാൽ ഇതൊക്കെ വന്നതുപോലെ തന്നെ പെട്ടന്ന് പോകുകയും ചെയ്തു. ആളുകളും അത് അത്ര ചർച്ച ചെയ്തില്ല. എന്റെ പേര് അവിടെ എന്തിന് കൊണ്ടുവന്നുവെന്നതിനെക്കുറിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. അത് കഴിഞ്ഞാൽ മറ്റുകാര്യങ്ങളുമായി ഞാൻ മുന്നോട്ടു പോകും.’ നമിത പറഞ്ഞു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ നമിത തുറന്നുപറഞ്ഞു.
Post Your Comments