ലാല്‍ ജോസിന്റെ കരിയറില്‍ ഏറെ വഴിത്തിരിവായ ചിത്രമായിരുന്നു ‘മീശമാധവന്’, ദിലീപ് എന്ന നടനെ സൂപ്പര്‍ താര പദവിയിലേക്ക് ഉയര്‍ത്തിയ ചിത്രം കൂടിയായിരുന്നു ‘മീശമാധവന്’. ചിത്രുമായി ബന്ധപ്പെട്ടു ഒരു വ്യത്യസ്തമായ അനുഭവം പങ്കുവെയ്ക്കുകയാണ് ലാല്‍ ജോസ്.
‘മീശമാധവന്’ കേരളത്തിലുടനീളം ഗംഭീര റിപ്പോര്‍ട്ട് ആണെന്ന് മനസിലായപ്പോള്‍ ആ സന്തോഷം ദിലീപുമായി പങ്കിടാമെന്ന് വെച്ച് ഞാന്‍ ബൂത്തില്‍ ഫോണ്‍ വിളിക്കാനായി പോയി, ആ സമയം അവിടെ മറ്റൊരു സംവിധായകന് ആര്‍ക്കോ ഫോണ്‍ ചെയ്യുന്നുണ്ട്, സംവിധായകന്റെ പേര് പറയുന്നില്ല, അയാള്‍ ദിലീപിനോടാണ് സംസാരിക്കുന്നതെന്ന് എനിക്ക് പിന്നെ മനസിലായി.
‘മീശമാധവന്’ അത്ര പോരെന്നും, സിനിമ പലയിടത്തും ലാഗ് ചെയ്യുന്നുണ്ടെന്നുമൊക്കെ അദ്ദേഹം ദിലീപിനോട് പറയുകയാണ്. കേരളം മുഴുവന്‍ ഏറ്റെടുത്ത ചിത്രത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് വല്ലാത്ത സങ്കടം തോന്നി. ചിത്രത്തിലെ ഫൈറ്റ് സീനൊക്കെ കട്ട് ചെയ്യുന്നതാ നല്ലതെന്നുമൊക്കെ അദ്ദേഹം ദിലീപിനോട് പറഞ്ഞു, ഒടുവില്‍ ഫോണ്‍ വിളി കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ അദ്ദേഹം ആദ്യം നോക്കിയത് എന്റെ മുഖത്തേക്കാണ്, ‘എന്താ സാര്‍ സിനിമ ഇഷ്ടമായില്ലേ’? എന്ന് ഞാന്‍ ചോദിച്ചു, ‘പോര ലാലു’ എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്.
കടപ്പാട് ; സഫാരി ടിവി
Post Your Comments