CinemaGeneralMollywood

ശ്രീനിവാസിന് സമയമില്ല; പകരം ജയറാം ശ്രീനിവാസനായി!!

ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ ഇടമാണ് സിനിമ. വിജയങ്ങളുടെ പിന്‍ബലത്തില്‍ നിരവധി അവസരങ്ങള്‍ താരങ്ങള്‍ക്ക് വരാറുണ്ട്. 90കളില്‍ ലോബഡ്ജറ്റ് ചിത്രങ്ങളൊരുക്കി പ്രശസ്തനായ സംവിധായകനാണ് വിജിതമ്പി . ഒരു കോമഡി സബ്ജക്റ്റുമായി രഞ്ജിത്തും വിജി തമ്പിയും മൂന്നാമതും ഒന്നിച്ച ചിത്രമാണ്‌ നന്മനിറഞ്ഞവന്‍ ശ്രീനിവാസന്‍.   

ലോലഹൃദയനും പാവത്താനുമായ ഒരാള്‍ക്ക്‌ പോലീസില്‍ ജോലിലഭിക്കുന്നതും അയാളുടെ സഹാനുഭൂതി മുതലെടുത്ത്‌ ഒരു പ്രതികസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുന്നതും പിന്നീട് ആ കാരണത്താല്‍ അയാള്‍ നേരിടുന്ന പൊല്ലാപ്പുകളുമായിരുന്നു രഞ്ജിത്ത് ഒരുക്കിയ കഥ. ഈ ചിത്രത്തില്‍ നായകനായി രഞ്ജിത്തുംസംവിധായകന്‍ വിജിതമ്പിയും മനസ്സില്‍ കണ്ടത് ശ്രീനിവാസനെയായിരുന്നു. പക്ഷേ , അത് നടന്നില്ല. കാരണം വടക്കുനോക്കിയന്ത്രത്തിന്‍റെ വന്‍ വിജയത്തിലൂടെ താരമൂല്യം ഉയര്‍ന്ന ശ്രീനിവാസന്‍ 10ഓളം ചിത്രങ്ങളുമായി കരാര്‍ ആയി. അങ്ങനെ രഞ്ജിത്ത് ചിത്രം ഒഴിവാക്കി.

ശ്രീനിവാസന്‍ തന്നെ വേണമെന്ന ആഗ്രഹം സാധിക്കാതെ വന്നതോടെ നിരാശയിലായ വിജി തമ്പിയും രഞ്ജിത്തും മറ്റൊരു മാര്‍ഗ്ഗം കണ്ടു പിടിച്ചു. അവര്‍ ചിത്രത്തിലെ നായകന്‍റെ നാമം ശ്രീനിവാസന്‍ എന്നാക്കി മാറ്റിയും ചിത്രത്തിന്‍റെ പേര് നമ്മനിറഞ്ഞവന്‍ ശ്രീനിവാസന്‍ എന്നും നല്‍കികൊണ്ട് ശ്രീനിവാസനെ കിട്ടാത്ത വിഷമം തീര്‍ത്തത്. ചിത്രത്തില്‍ ശ്രീനിവാസന് പകരം ജയറാം നായകനായി .

shortlink

Related Articles

Post Your Comments


Back to top button