ഫാദര്‍ ജോര്‍ജ്ജ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീയെ അധിക്ഷേപിച്ച് പിസി ജോര്‍ജ്ജ് എം എല്‍ എ. 13 തവണ പീഡിപ്പിക്കപ്പെട്ടിട്ടും ബാക്കി പന്ത്രണ്ട് തവണയും എന്തുകൊണ്ട് പരാതിയുമായി കന്യാസ്ത്രീ മുന്നോട്ട് വന്നില്ലെന്നായിരുന്നു ജോര്‍ജ്ജിന്റെ പരാമര്‍ശം. ബിഷപ്പിനെതിരെ വാള് എടുത്ത കന്യാസ്ത്രീകളെ കന്യാകാത്വ പരിശോധന നടത്തണമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നു. ഇതോടെ ജോര്‍ജ്ജിന്റെ വാക്കുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു.
ബോളിവുഡ് നടി രവീണ ടണ്ടൻ ജോര്‍ജ്ജിനെതിരെ രംഗത്ത്. വേട്ടക്കാരെ മഹത്വവത്കരിച്ച് ഇരയെ ഭയപ്പെടുത്തുന്ന രീതിയാണ് പിസി സ്വീകരിച്ചത്. എന്തുകൊണ്ട് പിസിക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും രവീണ ഠണ്ഡന് കുറിച്ചു. വനിതാ ശിശു വികസന മന്ത്രി മനേകാ ഗാന്ധിയെ ടാഗ് ചെയ്തായിരുന്നു രവീണ ട്വിറ്ററില്‍ പോസ്റ്റിട്ടത്
Post Your Comments