തന്നെക്കാള്‍ പത്ത് വയസ്സിനു ഇളപ്പമുള്ള പ്രണയ നായകനെ കണ്ടെത്തിയതില്‍ നടി പ്രിയങ്ക ചോപ്രയ്ക്ക് സോഷ്യല്‍ മീഡിയയിലടക്കം വിമര്‍ശനം നേരിട്ടിരുന്നു. ഇപ്പോഴിതാ പ്രിയങ്കയുമായുള്ള അടുപ്പത്തെക്കുറിച്ച് വിശദീകരിക്കുകയാണ് താരത്തിന്റെ കാമുകനും പ്രശസ്ത ഗായകനുമായ നിക്ക് ജോനാസ്.
ചാറ്റിംഗിലൂടെ തുടങ്ങിയ ബന്ധം സുഹൃത്തുക്കള്‍ വഴിയാണ് കൂടുതല്‍ ദൃഡമായതെന്നും നിക്ക് പറയുന്നു. 2017 ല്‍ മെറ്റ്ഗാലയില്‍ വച്ചാണ് ആദ്യമായി നേരിട്ട് കാണുന്നത്. കൂടുതല്‍ അടുത്തപ്പോള്‍ ഒരുമിച്ച് ജീവിക്കണമെന്ന ആഗ്രഹുമുണ്ടായി. വിവാഹനിശ്ചയം എന്നത് എനിക്ക് പുതിയ ഒരുതരം അനുഭവമായിരുന്നു, ഞാനും എന്റെ കുടുംബവും അതൊക്കെ നന്നായി ആസ്വദിച്ചു, ഒരു അമേരിക്കന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ നിക്ക് വ്യക്തമാക്കി.
Post Your Comments