സാമൂഹിക സാംസ്കാരിക പ്രശ്നങ്ങളില്‍ തന്റെ നിലപാട് വ്യക്തമാക്കുന്ന താരങ്ങളില്‍ ഒരാളാണ് മുരളി ഗോപി. ഒരു താര പുത്രനായി ജീവിച്ചെങ്കിലും സിനിമയിലോ വ്യക്തി ജീവിതത്തിലോ അത്തരം ഒരു ലേബല്‍ ഉപയോഗിച്ചിരുന്നില്ലെന്നു തുറന്നു പറയുകയാണ് താരം. നടനായും തിരക്കഥാകൃത്തായും കഴിവ് തെളിയിച്ച മുരളി ഗോപി തന്റെ വിവാദ ചിത്രം ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന്റെ രാഷ്ട്രീയത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ തുറന്നു പറയുന്നു.
”ഇവിടെ ഒരു വലത്പക്ഷം ഉണ്ടെന്ന് എല്ലാവര്‍ക്കും അറിയാം പക്ഷേ, ഇവിടെ ഒരു ഇടത് പക്ഷം ഇപ്പോള്‍ ഇല്ല എന്ന് ആര്‍ക്കും അറിയില്ല. അറിയുമെങ്കില്‍ത്തന്നെ അതാരും തുറന്നു പറയുന്നില്ല. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് അത് തുറന്നു പറഞ്ഞ സിനിമയാണ്. ഒരിക്കലും തളരാത്ത, സന്ധി ചെയ്യാത്ത ഒരു ഇന്ത്യന്‍ ഇടതുപക്ഷം ഉണ്ടാവേണ്ടത് കാലത്തിന്റെ ആവശ്യമാണ് എന്നും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് പറയുന്നുണ്ട്. ആ സിനിമയ്ക്ക് ഒരു രാഷ്ട്രീയം ഉണ്ടെങ്കില്‍, ഇതാണ് ആ രാഷ്ട്രീയം.” മുരളി ഗോപി പറയുന്നു.
Post Your Comments