മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാല്‍ , ജയറാം, ദിലീപ് എന്നിവര്‍ അണിനിരന്ന ചിത്രമായിരുന്നു ‘ചൈന ടൗൺ’. റാഫിമെക്കാര്ട്ടിന് ഒരുക്കിയ ഈ ചിത്രം വലിയ പരാജയമായിരുന്നു. നിരൂപകരില്‍ നിന്ന് മാത്രമല്ല പ്രേക്ഷകരില്‍ നിന്നും സിനിമാമേഖലയില്‍ നിന്നും സ്വന്തം കൂട്ടുകാരിൽ നിന്ന് വരെ സംവിധായകന് റാഫിമെക്കാര്ട്ടിന് മോശം അഭിപ്രായം കേട്ട തന്റെ സിനിമയെക്കുറിച്ച് തുറന്നു പറയുന്നു.
ആദ്യവാരം തിയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും ഒരു വലിയവിജയമായി മാറാന്‍ ചൈന ടൗണിന് സാധിച്ചിരുന്നില്ല. അതിന്റെ കാരണത്തെക്കുറിച്ച് സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ ..”അമേരിക്കന്‍ കോമഡി ചിത്രമായ ‘ഹാങ്ങ് ഓവർ’ മലയാളത്തിലേക്ക് റിമേക്ക് ചെയ്യുകയായിരുന്നു ഞങ്ങളുടെ പദ്ധതി. ഹാങ്ങ് ഓവർ ടീമിനെ ബന്ധപെട്ടപ്പോള്‍ സിനിമയുടെ റീമേക്ക് അവകാശം തരാമെന്ന് അവര്‍ അറിയിക്കുകയും ചെയ്തു. അങ്ങിനെ ഹാങ്ങ് ഓവറിനെ മലയാളീകരിച്ച് എഴുത്ത് തുടങ്ങി. പക്ഷേ, എഴുത്ത് പാതിയായപ്പോഴാണ് ഹാങ്ങ് ഓവർ റിമേക്ക് അവകാശം നല്കാന് കഴിയില്ല എന്ന് ഇംഗ്ലീഷ് കമ്പനി അറിയിക്കുന്നത് .
ഷൂട്ടിംഗ് ഡേറ്റ് ഉറപ്പിക്കുകയും മോഹന്‍ലാല്‍ , ജയറാം, ദിലീപ് തുടങ്ങിയ തിരക്കുള്ള താരങ്ങളുടെ ഡേറ്റ് ബ്ലോക്കാകുകയും ചെയ്തപ്പോഴാണ് ഇങ്ങനെ ഒരു പ്രതിസന്ധിയില്‍ പെടുന്നത് . മൂന്ന് സ്റ്റാറുകൾ ഉള്ള സിനിമയായത് കാരണം ഷൂട്ട് മാറ്റി വയ്ക്കാനും പറ്റില്ല . ഒടുവില്‍ , മറ്റൊന്നും നോക്കാതെ മറ്റൊരു കഥ തട്ടികൂട്ടി ചൈന ടൗൺ ഒരുക്കുകയായിരുന്നു.”
Post Your Comments