മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമാണ് വടക്കന്‍ വീര ഗാഥ. എം ടിയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന് പ്രചരണം. ഇതിനെതിരെ പ്രതികരണവുമായി സംവിധായകന് ഹരിഹരന്.
മമ്മൂട്ടിയെ നായകനാക്കി ഹരിഹരന് വടക്കന്‍ വീരഗാഥയുടെ രണ്ടാംഭാഗമൊരുക്കുന്നുവെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. എന്നാല്‍ എനിക്ക് അറിയില്ല ആരാണ് ഇതെല്ലാം പറഞ്ഞു പരത്തുന്നതെന്ന്. ഞാനിപ്പോഴാണ് കേള്‍ക്കുന്നതെന്നു തുറന്നു പറയുകയാണ് ഹരിഹരന്.
”താന്‍ കര്ണന് സിനിമയാക്കുന്നു, മഹാഭാരതം സിനിമയാക്കുന്നു എന്നൊക്കെ വാര്‍ത്തകള്‍ വരുന്നുണ്ട്. മാത്രമല്ല ഹിന്ദിയില്‍ നിന്നും അമിതാഭ് ബച്ചന്, ഐശ്വര്യ റായ് എന്നിങ്ങനെ വലിയ താരനിരയെ അവതരിപ്പിക്കുന്നു എന്നും കാണാം. അതുകൊണ്ട് വാര്‍ത്തകള്‍ സത്യമല്ല. വടക്കന്‍വീരഗാഥയ്ക്ക് ഒരു രണ്ടാംഭാഗം ഒരുക്കാനൊന്നും എനിക്ക് കഴിയില്ല” പ്രമുഖ മാധ്യമത്തോട് സംവിധായകന് പ്രതികരിച്ചു
Post Your Comments