സ്ത്രീകള്‍ ഫെമിനിസ്റ്റുകളാകണം എന്നാണ് തന്റെ അഭിപ്രായമെന്നു തുറന്നു പറയുകയാണ് നര്‍ത്തകിയും നടന്‍ മുകേഷിന്റെ ഭാര്യയുമായ മേതില്‍ ദേവിക. എങ്കില്‍ മാത്രമേ മ്മുടെ കുട്ടികളും ഭര്‍ത്താക്കന്‍മാരും സഹോദരന്‍മാരുമെല്ലാം നല്ല മനുഷ്യരാകൂ. ഒരു നല്ല സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ സ്ത്രീകള്‍ക്ക് വലിയ പങ്കുണ്ടെന്നും താരം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ വെച്ചു പറയുകയാണെങ്കില്‍ മുകേഷ് ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയ്ക്ക് ഒപ്പമാണെന്നു പറഞ്ഞ ദേവിക എ.എം.എം.എ, വിമണ്‍ ഇന്‍ കളക്ടീവ് സിനിമ എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉണ്ടാകുന്നത് കൃത്യമായ ആശയവിനിമയം ഇല്ലാത്തത് കൊണ്ടാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും താരം പറയുന്നു. ഇത് കൂടാതെ ഭര്‍ത്താവ് മുകേഷിന്റെ ചില സ്വഭാവ രീതികളെക്കുറിച്ചും ദേവിക പങ്കുവയ്ക്കുന്നു.
‘തന്റെ കലാജീവിതത്തിന് ഏറ്റവും വലിയ പിന്തുണ നല്‍കുന്നത് മുകേഷ് ആണ്. അദ്ദേഹത്തിന് ഇഷ്ടമില്ലാത്ത ഒരു കാര്യമേയുള്ളൂ, സ്ത്രീകള്‍ വിസിലടിക്കുന്നത്. അത് ഒരു കലയായി കാണാന്‍ തോന്നാറില്ലെന്ന് അദ്ദേഹം പറയാറുണ്ടെന്നും’ മേതില്‍ ദേവിക കൂട്ടിച്ചേര്‍ത്തു
Post Your Comments