സിനിമയെക്കുറിച്ച് പോസിറ്റീവും നെഗറ്റീവുമായ റിവ്യൂകള്‍ വരാറുണ്ട്. എന്നാല്‍ കഴിഞ്ഞ ആഴ്ച തിയേറ്ററിൽ റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രം ‘രണ’ത്തിനെതിരെ നെഗറ്റീവ് റിവ്യൂ വന്നതിന്റെ പേരിൽ സിനിമാ ഗ്രൂപ്പ് തന്നെ നഷ്ടമായെന്നു റിപ്പോര്‍ട്ട്. ഫേസ്ബുക്കിൽ ഒരു ലക്ഷത്തിന് മുകളിൽ അംഗങ്ങളുള്ള AFX സിനിമ ഗ്രൂപ്പാണ് പൂട്ടിയത്.
കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി മുതലാണ് ഫേസ്ബുക്ക് ഗ്രൂപ്പ് ലഭ്യമല്ലാതായതെന്ന് ഗ്രൂപ്പ് അഡ്മിൻ നിസാർ മുഹമ്മദ് പറയുന്നു. വ്യഴാഴ്ച തന്നെ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രത്തിനെതിരെ ഗ്രൂപ്പിലെ തന്നെ ചില അംഗങ്ങൾ അവരുടെ വ്യക്തിപരമായ ആസ്വാദന അനുഭവം എഴുതിയിരുന്നുവെന്നും പിന്നീട് അധികസമയമാകും മുന്നേ തന്നെ ഫേസ്ബുക്ക് ആ പോസ്റ്റുകളെല്ലാം തന്നെ നീക്കം ചെയ്യുകയും ശേഷം ഗ്രൂപ്പ് ലഭ്യമല്ലാതാകുകയും ചെയുകയാവുകയായിരുന്നുവെന്ന് അഡ്മിന് നിസാർ പറയുന്നു.
സിനിമയെ മനപ്പൂർവ്വം ഡീഗ്രേഡ് ചെയ്യാതെയുള്ള പോസിറ്റീവ്, നെഗറ്റീവ് വശങ്ങൾ പറഞ്ഞുകൊണ്ടുള്ള മെമ്പേർസിന്റെ അഭിപ്രായങ്ങൾ, പോസ്റ്റുകൾ (സിനിമ റിലീസ് ദിവസം മുതൽ തന്നെ) മാത്രമേ ഗ്രൂപ്പിൽ അനുവദനീയമായിട്ടുള്ളു എന്ന് അഡ്മിൻ പറയുന്നു. ഇന്ന് അതേ കാരണം കൊണ്ട് ഒരു ഗ്രൂപ്പ് തന്നെ ബ്ലോക്ക് ആയിപ്പോകുന്ന അവസ്ഥ. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുന്നുണ്ട്.
Post Your Comments