ജാതി മത വേര്‍തിരിവുകള്‍ സമൂഹത്തില്‍ പ്രകടമാണ്. എന്നാല്‍ തനിക്ക് ജാതിയോ മതമോ വിശ്വാസമോ ഇല്ലെന്നു തുറന്നു പറയുകയാണ് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍.
‘ജാതിയും മതവുമൊന്നും ഒരുക്കലും എന്റെ ജീവിതത്തെ ബാധിച്ചിട്ടില്ല. എന്റെ സര്‍ട്ടിഫിക്കറ്റില്‍ ജാതി, മതം എഴുതിയിട്ടുണ്ട് എന്നു മാത്രമേയുള്ളു. ഞാന്‍ അതിനെക്കുറിച്ചൊന്നും ആലോചിച്ചിട്ടു പോലുമില്ലെന്ന്” ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നു.
തന്റെ ജാതിയെക്കുറിച്ച് അറിയുന്നതുതന്നെ തിരുവനന്തപുരത്തുവച്ചാണെന്നും അദ്ദേഹം പറയുന്നു. ആ സംഭവം ഇങ്ങനെ…”ഒരു വീട്ടില്‍ ഷൂട്ടിങ്ങിന് ചെന്നപ്പോള്‍ എനിക്ക് മാത്രം വലിയ സല്‍ക്കാരം കിട്ടി. വീട്ടുകാര്‍ വലിയ പരിഗണന തന്നു. എനിക്കൊന്നും മനസ്സിലായില്ല. എന്റെ ഒരു സുഹൃത്തിനോട് ചോദിച്ചു, എന്താ ഇങ്ങനെ എനിക്കു മാത്രം ഒരു പരിഗണന. അപ്പോള്‍ അയാള്‍ പറഞ്ഞു: അത് നമ്മുടെ ആളാ എന്നവര്‍ പറയുന്നുണ്ടായിരുന്നു എന്ന്. അങ്ങനെയാണ് ഞാന്‍ ജാതിയെക്കുറിച്ച് തിരിച്ചറിയുന്നത്. എനിക്ക് ഒരിക്കലും ജാതി ഒരു ആവശ്യമായോ പരിഗണനയായോ വന്നിട്ടില്ല”
Post Your Comments