അന്തരിച്ച പ്രമുഖ നടിയും ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാറുമായ ശ്രീദേവിയുടെ ഓർമയിൽ പ്രതിമയുണ്ടക്കാൻ ഒരുങ്ങി സ്വിസ് ഗവണ്മെന്റ്. നൃത്തം കൊണ്ടും സംഗീതം കൊണ്ടും സ്വിസ് രാജ്യത്തെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ടത് ആക്കുന്നതിൽ ശ്രീദേവി വലിയ പങ്ക് വഹിച്ചിരുന്നുവെന്ന് സ്വിസ് ഗവണ്മെന്റ് വൃത്തങ്ങൾ പറയുന്നു. നേരത്തേ ഇന്റര്‍ലേക്കണില്‍ യാഷ് ചോപ്രയുടെ പ്രതിമ സ്ഥാപിച്ചുകൊണ്ട് ഇന്ത്യയുമായുള്ള അടുപ്പം സ്വിസ് ഗവണ്‍മെന്റ് തുറന്നുകാണിച്ചതാണ്.
രാജ്കപൂർ ചിത്രമായ സംഗം ആണ് സ്വിറ്റസർലാണ്ടിൽ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ സിനിമ. 1995ല്‍ പുറത്തിറങ്ങിയ ആദിത്യാ ചോപ്രയുടെ ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേയും സ്വിറ്റ്‌സര്‍ലാന്റിന്റെ സൗന്ദര്യത്തെ ഇന്ത്യന്‍ യുവത്വത്തിനിടയില്‍ പരിചയപ്പെടുത്തിയതില്‍ വലിയ പങ്കുവഹിച്ചു. ശ്രീദേവിയുടെ ഹിറ്റ് ചിത്രമായ ചാന്ദിനിയിലെ ഒരുവിധം എല്ലാ ഗാനവും ചിത്രീകരിച്ചത് സ്വിറ്റസർലാൻഡിലായിരുന്നു.
Post Your Comments