
ജയറാം, സുരേഷ് ഗോപി, മഞ്ജുവാര്യര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് സമ്മര്‍ ഇന്‍ ബത്ലഹേം. ഈ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയത് മലയാളത്തിന്റെ വിസ്മയ നടന് മോഹന്‍ലാലാണ്. ചിത്രം റിലീസ് ചെയ്യുന്നത് വരെ മോഹന്‍ലാല്‍ ഇതില്‍ അഭിനയിക്കുന്നുണ്ടെന്ന കാര്യം രഹസ്യമാക്കി വച്ചുവെന്ന് സംവിധായകന് സിബി മലയില്‍ പറയുന്നു.
നിരഞ്ജന് എന്ന കഥാപാത്രത്തെ ആര് അവതരിപ്പിക്കുമെന്ന വിഷയം ചിത്രീകരണത്തിന്റെ സമയത്ത് വലിയ ചര്‍ച്ചയായി. കമല്‍ ഹസനെയായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് അത് മോഹന്‍ലാലിലേയ്ക്ക് എത്തുകയായിരുന്നു.
നിരഞ്ജന് എന്നൊരു കഥാപാത്രം ഉണ്ടെന്നും മോഹന്‍ലാല്‍ ആണ് അത് ചെയ്യുന്നതെന്നും ഞങ്ങള്‍ ആരോടും പറഞ്ഞില്ല. അതൊരു വലിയ രഹസ്യമാക്കി വച്ചു. പോസ്റ്ററില്‍ ഒന്നും മോഹന്‍ലാല്‍ ഉണ്ടായിരുന്നില്ല. അപ്രതീക്ഷതമായി മോഹന്‍ലാലിനെ സ്ക്രീന്‍ കണ്ടപ്പോള്‍ പ്രേക്ഷകര്‍ ആര്ത്തുവിളിക്കുകയായിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ സിബി പങ്കുവച്ചു.
Post Your Comments