CinemaNEWSVideos

കല്യാണമാ കല്യാണം: 64 വര്‍ഷം മുന്‍പ് ഇങ്ങനെയൊരു സിനിമയോ ? ഒരു ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് സിനിമയിലെ രംഗം സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു

തമിഴിലെ ആദ്യകാല സംവിധായകരില്‍ പ്രമുഖരായ കൃഷ്ണന്‍-പഞ്ജു കൂട്ടുകെട്ടില്‍ എം.ആര്‍ രാധയെ (മദ്രാസ് രാജഗോപാലന്‍ രാധാകൃഷ്ണന്‍) നായകനാക്കി 1954 ല്‍ തീയറ്ററുകളില്‍ എത്തിയ ചിത്രമാണ്‌ ‘രത്ത കണ്ണീര്‍’. എം.ആര്‍ രാധയുടെ മോഹനസുന്ദരം എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് നീങ്ങുന്നത്. മോഹനസുന്ദരം വിദേശത്ത് നിന്നും വിദ്യാഭ്യാസം നേടി പാശ്ചാത്യരീതികളോടെ നാട്ടില്‍ തിരിച്ചെത്തിയ ധനികനായ ആളാണ്. മദ്യപാനിയും അഹങ്കാരിയും തന്നിഷ്ടക്കാരനും ഇന്ത്യന്‍ സംസ്കാരവുമായി ബന്ധപ്പെട്ട എന്തിനോടും തന്റെ സമൂഹ്യ നിലവാരത്തിന് താഴെയുള്ള ആരോടും അവജ്ഞയും വച്ചു പുലര്‍ത്തുന്നയാളാണ് മോഹനസുന്ദരം. ഒപ്പം അയാള്‍ നിലവിലെ സാമൂഹ്യ വ്യവസ്ഥയെ വെല്ലുവിളിക്കുകയും ചെയ്യുണ്ട്.

വിദേശത്ത് നിന്നും നാട്ടിലെത്തിയ മകനെ വിവാഹത്തിന് നിര്‍ബന്ധിക്കുകയാണ് അമ്മ. ഇരുവരും തമ്മിലുള്ള രംഗമാണ് ഇപ്പോള്‍ യുവാക്കള്‍ ഏറ്റെടുത്തിരിക്കുന്നത്. സമൂഹത്തിലെ മാറ്റങ്ങള്‍ 64 വര്‍ഷം മുന്‍പ് വെള്ളിത്തിരയില്‍ അവതരിപ്പിക്കപ്പെട്ടു എന്നത് ഇന്നുള്ളവര്‍ക്ക് അത്ഭുതമായി തോന്നാം.

കോട്ടും സ്യൂട്ടുമണിഞ്ഞ് വിദേശത്ത് നിന്നും നാട്ടിലെത്തിയ പരിഷ്‌കാരിയായി ഒരു മകനും പ്രായമായ അമ്മയുമാണ് ക്ലിപ്പിലെ പ്രധാന കഥാപാത്രങ്ങള്‍.

വിവാഹത്തിന് നിര്‍ബന്ധിക്കുന്ന അമ്മയോട് മകന്‍ നടത്തുന്ന സംഭാഷണത്തിലെ ചില ഭാഗങ്ങള്‍..

‘ഐ ഡോണ്ട് കെയര്‍, എനക്ക് കല്യാണം കില്യാണം എതെപ്പറ്റിയും നീ പേസക്കൂടാത്. സൊല്ലിവെച്ചിട്ടേന്‍. എനക്ക് കല്യാണം പണ്ണത്ക്ക് ഫെയര്‍ ഗേള്‍ ഇന്ത്യാവിലേ കെടക്കാത്. ‘

അമ്മാവന്റെ മകളെ വിവാഹം കഴിക്കണമെന്നതാണ് അമ്മയുടെ നിര്‍ദ്ദേശം അപ്പോള്‍ നായകന്റെ മറുപടി ഇങ്ങനെ..

‘കല്യാണമാ… കല്യാണം… കല്യാണം എത്ക്ക് പന്‍ റത് എന്ന് ഇന്ത്യവില് ഇന്നും സരിയായി തെരിയാത്.

ഫ്രാന്‍സിലെ ക്ലബില്‍ താന്‍ പെണ്‍കുട്ടിയെ കണ്ടു വച്ചിട്ടുണ്ടെന്നും അവളെ വിവാഹം ചെയ്യാന്‍ പോകുകയാണെന്നും നായകന്‍ പറയുന്നുണ്ട്.

പെരിയാ തൊല്ലയ്.. പെരിയ തൊല്ലയ്… കല്ല്യാണം സെയ്ത് കൊണ്ട് താന്‍ മനിതന്‍ വാഴ്ക്കയ് നടത്തവെടും എന്നത് നാട്ട് സട്ടം.. ‘കല്ല്യാണം, പോലും, കല്ല്യാണം.’

ഈ രംഗം നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും എന്ന കാര്യത്തില്‍ സംശയമില്ല.

https://www.facebook.com/sachu.bunited/videos/1846467008741803/

shortlink

Related Articles

Post Your Comments


Back to top button