
മലയാളത്തിന്റെ യുവ സൂപ്പര്‍താരം പൃഥിരാജിന്റെ മകള്‍ അലംകൃതയ്ക്ക് ഇന്ന് നാലാം പിറന്നാള്‍. ഒരു വര്‍ഷത്തിനു ശേഷം മകളുടെ മുഖം പങ്കുവച്ചു താരം ആശംസകുറിക്കുന്നു. എന്റെ സൂര്യപ്രകാശത്തിന് ഇന്ന് നാലുവയസ്. അച്ഛനും അമ്മയ്ക്കും ഇത് വിശ്വസിക്കാനാകുന്നില്ല. ആശംസകളർപ്പിച്ച എല്ലാവർക്കും നന്ദി; സ്നേഹത്തിന്റെ ഭാഷയിൽ പൃഥ്വിരാജ് കുറിച്ചു.
പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകൾ അലംകൃതയ്ക്ക് ഇന്ന് നാലാമത്തെ പിറന്നാളാണ്. മകളുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് പൃഥ്വിരാജിന്റെ കുറിപ്പ്. മകളുടെ മുഖം കാണിക്കുന്ന ചിത്രം ഒരു വർഷത്തിന് ശേഷമാണ് താരം പുറത്തുവിട്ടത്. കഴിഞ്ഞ പ്രാവശ്യം പകുതി മുഖം മാത്രമാണ് താരം പോസ്റ്റ് ചെയ്തത്. സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന ദമ്പതികളാണ് പൃഥ്വിയും സുപ്രിയയും.
Post Your Comments