ഒരൊറ്റ പാട്ടിലൂടെ ചിത്രീകരണം പൂര്‍ത്തിയാകുന്നതിനു മുന്‍പേ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രമാണ് അഡാര്‍ ലവ് . ഒമര്‍ ലുലു ഒരുക്കുന്ന ഈ ചിത്രം നിര്‍മ്മാതാവുമായുള്ള പ്രശ്നത്തില്‍ പ്രതിസന്ധിയില്‍ ആണെന്ന് മുന്‍പ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ചിത്രത്തിലെ ആദ്യ ഗാനമായ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ പ്രിയ എന്ന നടിയും ഗാനവും സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഗാനം ഹിറ്റായതോടെ പ്രിയയ്ക്ക് കൂടുതല്‍ പ്രധാന്യം നല്‍കണമെന്ന് നിര്‍മ്മാതാവ് ആവശ്യപ്പെട്ടിരുന്നു. ഇത് നിരസ്സിച്ചതോടെയാണ് പ്രശ്നങ്ങള്‍ വഷളായത്. ഇതിനു മുന്‍പും ഒമര്‍ ലുലു ഇക്കാര്യം തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ ഇതു മാത്രമായിരുന്നില്ല സിനിമ നേരിട്ട വെല്ലുവിളിയെന്നു ഒമര്‍ വെള്ളിനക്ഷത്രത്തിനു നല്കിയ അഭിമുഖത്തില്‍ പറയുന്നു.
താരങ്ങളുടെ കാര്യത്തില്‍ മാത്രമല്ല കഥയിലും തര്‍ക്കമുണ്ടായിരുന്നു. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന് തന്നെയാണ്. നവംബറില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് ഒമര്‍ ലുലു അറിയിച്ചിട്ടുണ്ട്. സിനിമ ആരംഭിക്കുന്നതിനു മുന്‍പ് തന്നെ സിനിമയില്‍ നിന്ന് കിട്ടുന്നലാഭ വിഹിതത്തിന്റെ കാര്യത്തില്‍ നിര്‍മ്മാതാവ് ഔസേപ്പച്ചനും സംവിധായകന് ഒമര്‍ ലുലുവും തമ്മില്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍
ഇപ്പോള്‍ അതില്‍ നിന്നും പിന്മാറുകയാണ് നിര്‍മ്മാതാവ്. സിനിമയില്‍ നിന്നുള്ള ലാഭവിഹിതം നല്‍കാനാവില്ലെന്നാണ് ഔസേപ്പച്ചന്റെ ഇപ്പോഴത്തെ നിലപാട്. ഈ പ്രശ്നത്തില്‍ നിര്‍മ്മാതാക്കളുടെ സംഘന ഇടപെട്ടിരുന്നു. സംവിധായകന് ലാഭം ഷെയര്‍ ചെയ്യുന്ന കീഴ്വഴക്കം മലയാള സിനിമയില്‍ ഇല്ലയെന്നായിരുന്നു സംഘടനയുടെയും തീരുമാനം.
Post Your Comments