Latest NewsMollywoodNEWS

പ്രണയം ഉപേക്ഷിക്കാൻ കാരണം പൊരുത്തപ്പെടാൻ കഴിയാത്തത് കാരണമെന്ന് നടി നിത്യാ മേനോൻ

സിനിമയിൽ ഒരുകാലത്ത് തന്റെ നിലപാടുകൾ വ്യക്തമാക്കാൻ മടിച്ചിരുന്ന ഒരു വിഭാഗമാണ് നടിമാർ. പക്ഷെ ഇപ്പോൾ അങ്ങനെയല്ല. തനകളുടെ നിലപാട് ആരെയും ഭയപ്പെടാതെ വിളിച്ചു പറയാൻ അവർ ധൈര്യം കാണിക്കുന്നുണ്ട്. അതിൽ മുന്പന്തിയിൽ നിൽക്കുന്ന ആൾക്കാരിൽ ഒരാളാണ് നിത്യാ മേനോൻ. മലയാളത്തിന് പുറമെ നിരവധി തമിഴ്, തെലുങ്ക്, കന്നഡ എന്നി ഭാഷകളിലും ഹിറ്റ് ചിത്രങ്ങൾ നൽകുന്ന നടിയാണ് നിത്യാ. തന്റെ നിലപാടുകളിൽ ഉറച്ചു നിന്നത് കാരണം താരത്തിന് പല സിനിമകളും നഷ്ടമായിരുന്നു.

നിത്യയുടെ വിവാഹത്തെക്കുറിച്ച് ഒരുപാട് വർത്തകൾ വന്നെങ്കിലും താരം അതിനോടൊന്നും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ താരം തന്നെ ഇപ്പോള്‍ വിവാഹജീവിതത്തെക്കുറിച്ചുള്ള കാഴ്ചപാടുകള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

“വിവാഹത്തെ ജീവിതത്തിലെ വലിയ സംഭവമായി കാണുന്ന ആൾക്കാർ ഉണ്ടാകാം പക്ഷെ ഞാൻ ആ കൂട്ടത്തിൽ ഉള്ള ആൾ അല്ല. നമ്മളെ പൂർണമായി മനസിലാക്കുന്ന ആളെ വേണം നമ്മൾ വിവാഹം ചെയ്യാൻ. അല്ലാതെ വിവാഹം കഴിക്കരുത്. എനിക്കൊരു പ്രണയം ഉണ്ടായിരുന്നു.. അയാളെ ഞാൻ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു പക്ഷെ അയാളുമായി പൊരുത്തപ്പെടാന്‍ എനിക്ക് കഴിഞ്ഞില്ല. പിന്നീട് ആ ബന്ധം ഉപേക്ഷിച്ചുഅയാളുമായി പൊരുത്തപ്പെടാന്‍ എനിക്ക് കഴിഞ്ഞില്ല. പിന്നീട് ആ ബന്ധം ഉപേക്ഷിച്ചു.” നിത്യ മേനോൻ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button