മോഹൻലാൽ ഭീമനായി അഭിനയിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം രണ്ടാമൂഴത്തിനു വേണ്ടി അധികം കാത്തിരിക്കേണ്ടെന്ന് സൂചന നൽകി സംവിധായകൻ ശ്രീകുമാർ മേനോൻ. തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ചിക്കാഗോയിൽ സിനിമ രംഗത്തുള്ള കുറച്ചു പേരുമായി പ്രൊഡ്യൂസർ ബി ആർ ഷെട്ടിയുടെ സാനിധ്യത്തിൽ ചർച്ച നടത്തി. ഞാൻ വളരെ എക്സൈറ്റഡ് ആണെന്നും അദ്ദേഹം ട്വിറ്ററിലൂടെ കുറിച്ചു.
Wait for rolling the greatest epic of all times and one of biggest motion picture ever made is getting shorter .. God bless
— shrikumar menon (@VA_Shrikumar) September 7, 2018
ഇന്ത്യൻ സിനിമാലോകം തന്നെ കാത്തിരിക്കുന്ന ചിത്രമാണ് രണ്ടാമൂഴം. എം ടി വാസുദേവൻ നായരുടെ അതേപേരിലുള്ള പുസ്തകം സിനിമയാക്കുമ്പോൾ അദ്ദേഹം തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നതും. ഒടിയനു ശേഷം ശ്രീകുമാരമേനോൻ ഒരുക്കുന്ന ചിത്രമാണിത്. ആയിരം കോടിയാണ് ചിത്രത്തിന്റെ ചിലവ്. ഇന്ത്യന്‍ സിനിമയിലെയും ലോക സിനിമയിലെയും പേരെടുത്ത പല താരങ്ങളും ഈ സിനിമയില്‍ മോഹന്‍ലാലിനൊപ്പമുണ്ടാവും.
https://www.facebook.com/vashrikumar/photos/a.895437767230621/1695391050568618/?type=3
ബ്രഹ്മാണ്ഡ ചിത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയുണ്ടെന്നും ഡോ. ബി.ആര്.ഷെട്ടി അറിയിച്ചു. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാകും ചിത്രം നിര്‍മ്മിക്കുക. മലയാളവും ഹിന്ദിയും ഇംഗ്ലീഷുമുള്‍പ്പെടെ അഞ്ച് ഭാഷകളിലായിട്ടാണ് സിനിമ എത്തുകയെന്നാണ് വിവരം. ഇംഗ്ലീഷ് പതിപ്പിനുവേണ്ടി പ്രാഥമികമായ പരിഭാഷയും എംടിയാണ് ചെയ്തതെന്ന് സംവിധായകന് ശ്രീകുമാര്‍ മേനോന് പറഞ്ഞിരുന്നു.
Post Your Comments