
മിനിസ്ക്രീന്‍ ആരാധകരുടെ ഇഷ്ടതാരമാണ് അര്‍ച്ചന സുശീലന്. വില്ലത്തി വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അര്‍ച്ചന മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന വിവാദ റിയാലിറ്റി ഷോ ബിഗ്ഗ് ബോസിലെ മത്സരാര്‍ത്ഥികളില്‍ ഒരാളാണ്.
1989ല്‍ ജനിച്ച അര്‍ച്ചന മഹാരാഷ്ട്രക്കാരിയാണ്. കുട്ടിക്കാലത്തെ അഭിനയത്തിലും നൃത്തത്തിലും താത്പര്യമുണ്ടായിരുന്ന തമിഴ്, മലയാളം അടക്കം തെന്നിന്ത്യന്‍ സിനിമാ സീരിയല്‍ രംഗത്ത് സജീവമായി. മുപ്പതിനായിരം രൂപയാണ് ബിഗ്ഗ് ബോസില്‍ അര്‍ച്ചനയുടെ ഒരു ദിവസത്തെ പ്രതിഫലമെന്ന് റിപ്പോര്‍ട്ട്.
മലയാളിയായ സുശീലന്റെയും നേപ്പാളിയായ സീമയുടെയും മകളാണ് അര്‍ച്ചന. സഹോദരന് രോഹിത്. അവതാരക ആര്യ രോഹിതിന്റെ ഭാര്യയാണ്. സഹോദരി കല്പന മോഡലാണ്.
2014ല്‍ തന്റെ ദീര്‍ഘകാല സുഹൃത്തും ബിസ്സിനസുകാരനുമായ മനോജ് യാദവിനെ വിവാഹം ചെയ്തു
Post Your Comments