![](/movie/wp-content/uploads/2018/09/salman-2.jpg)
സൽമാൻ ഖാനെ നായകനാക്കി അലി അബ്ബാസ് സഫർ ഒരുക്കുന്ന ചിത്രമാണ് ഭാരത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് ഭാരത്. ചിത്രത്തിൽ കത്രീന കൈഫ് ആണ് നായികാ വേഷത്തിൽ എത്തുന്നത്.ഇത്തവണയും ഒരു മാസ് എന്റര്‍ടെയ്‌നര്‍ ചിത്രവുമായിട്ടാണ് സല്‍മാന്‍ ഖാന്‍ എത്തുന്നത്.
ഭാരത്തിൽ ആദ്യം പ്രിയങ്ക ചോപ്ര ആയിരുന്നു നായികാ. പക്ഷെ നിക്കും ആയുള്ള വിവാഹ നിശ്ചയം കാരണം അവർ സിനിമയിൽ നിന്നും പിന്മാറുകയായിരുന്നു. പ്രിയങ്കയ്ക്ക് ഈ ചിത്രത്തിൽ അഭിനയിക്കാൻ വലിയ ആഗ്രഹം ആയിരുന്നു എന്നും വളരെ സങ്കടത്തോടെ ആകും അവർ പിന്മാറിയതെന്നും സൽമാൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.
ഈ ചിത്രത്തിൽ എനിക്കൊപ്പം അഭിനയിക്കണമെന്ന് അവർക്ക് വലിയ ആഗ്രഹമായിരുന്നു. ഭാരതില്‍ അഭിനയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് പല തവണ എന്റെ സഹോദരി അര്‍പ്പിതയെ പ്രിയങ്ക വിളിച്ചിരുന്നു. ഇതിനു പുറമെ സംവിധായകനെയും പ്രിയങ്ക വിളിച്ചിരുന്നു. കത്രീനയ്‌ക്കൊപ്പം അഭിനയിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അതേസമയം ഷൂട്ടിംഗില്‍ നിന്നും പിന്മാറുന്ന കാര്യം പ്രിയങ്ക നേരത്തെ അറിയിച്ചിരുന്നെങ്കില്‍ നന്നായിരുന്നുവെന്നും സല്‍മാന്‍ പറഞ്ഞു.
Post Your Comments