GeneralLatest NewsMollywood

നടി കീര്‍ത്തി സുരേഷിനെയും തന്നെയും കുറിച്ച് ആളുകള്‍ മോശം പറഞ്ഞു; യുവ നടി പങ്കുവയ്ക്കുന്നു

നാടന്‍ പെണ്‍കുട്ടിയായി സിനിമയിലേയ്ക്ക് എത്തിയ രണ്ടു പേരാണ് കീര്‍ത്തി സുരേഷും അനു ഇമ്മാനുവലും. ശക്തമായ കഥാപാത്രങ്ങള്‍ കൊണ്ട് തെന്നിന്ത്യയില്‍ താരമായി മാറിയിരിക്കുകയാണ് ഇരുവരും. അതീവ ഗ്ലാമറസ് വേഷങ്ങളില്‍ പ്രത്യഷപ്പെടുന്ന അനു പലപ്പോഴും വിമര്‍ശങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. കച്ചവട സിനിമയും കലാമൂല്യമുള്ള ചിത്രങ്ങളും ഒരു അഭിനേതാവിനു ചെയ്യേണ്ടി വരുമെന്ന് തുറന്നു പറയുകയാണ്‌ താരം.

തന്നെക്കുറിച്ചും നടി കീര്‍ത്തിയെക്കുറിച്ചും ഒരുപാട് ആളുകള്‍ മോശം പറഞ്ഞിട്ടുണ്ടെന്നു ഒരു ഓണ്‍ലൈന്‍മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അനു പറയുന്നു. മഹാനടിക്ക് ശേഷം ഇപ്പോള്‍ കീര്‍ത്തി എവിടെയാണ് നില്‍ക്കുന്നതെന്ന് നോക്കൂ. അതുപോലെ മികച്ച ഒരു വേഷം ജീവിതം തന്നെ മാറ്റി മറിക്കുമെന്നും അനു കൂട്ടിച്ചേര്‍ത്തു.

നാ പേര് സൂര്യ എന്ന ചിത്രത്തിന്‍റെ തിരക്കില്‍ ആയതിനാല്‍ ഗീതാ ഗോവിന്ദത്തിലെ നായികാവേഷം വേണ്ടെന്ന് വച്ചു. അതില്‍ ഇപ്പോള്‍ കുറ്റബോധം തോന്നുന്നുണ്ടെന്ന് അനു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button