CinemaGeneralMollywoodNEWS

മഞ്ജു വാര്യര്‍ ആരെയും അനുസരിക്കാറില്ല, ചെയ്യരുതെന്ന് പറയുന്ന കാര്യം ചെയ്യും; വിപിന്‍ മോഹന്‍

മഞ്ജു വാര്യരെ പോലെ ഒരു നടി മലയാളത്തില്‍ ഇനിയുണ്ടാകില്ലെന്ന് പ്രശസ്ത ക്യാമറമാന്‍ വിപിന്‍ മോഹന്‍. മഞ്ജു വാര്യര്‍ എന്ന നടിയുടെ അഭിനയത്തിന്റെ റേഞ്ച് അപാരമാണ്!, ‘തൂവല്‍കൊട്ടാരം’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴെ മഞ്ജുവിനെ എനിക്കറിയാം. ഇന്നത്തെ പോലെ പക്വതയുള്ള മഞ്ജു ആയിരുന്നില്ല അത്, ആരെയും അനുസരിക്കാത്ത കുസൃതിക്കാരിയായ മഞ്ജുവിനെ ഓര്‍ത്തെടുത്തു കൊണ്ടായിരുന്നു വിപിന്‍ മോഹന്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

 
കറങ്ങി കൊണ്ടിരിക്കുന്ന ഫാനിലേക്ക് ചൂണ്ടുവിരല്‍ ഇടുകയും ഒടുവില്‍ മഞ്ജുവിന്‍റെ വിരലിനു സാരമായ രീതിയില്‍ പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട് , ഒരാള്‍ ഒരു കാര്യം ചെയ്യരുതെന്ന് പറഞ്ഞാല്‍ മഞ്ജു അത് ചെയ്തിരിക്കും, വിപിന്‍ മോഹന്‍ ഒരു അഭിമുഖ പരിപാടിയില്‍ വ്യക്തമാക്കി.

നിരവധി സിനിമകള്‍ക്ക് ക്യാമറ കൈകാര്യം ചെയ്തിട്ടുള്ള വിപിന്‍ മോഹന്‍ സത്യന്‍ അന്തിക്കാട് സിനിമകള്‍ക്ക് വേണ്ടിയാണു ഏറെയും പ്രവര്‍ത്തിച്ചിട്ടുള്ളത്. ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’ എന്ന ചിത്രത്തിലെ ക്യാമറ വര്‍ക്കിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും വിപിന്‍ മോഹന്‍ സ്വന്തമാക്കിയിട്ടുണ്ട്. വിപിന്‍ മോഹന്റെ മകളായ മഞ്ജിമ മോഹന്‍ തെന്നിന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന നടിയുമാണ്. ‘പ്രിയം’ എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ച മഞ്ജിമ വിനീത് ശ്രീനിവാസന്റെ ഒരു വടക്കന്‍ സെല്‍ഫി എന്ന സിനിമയിലൂടെയാണ് നായികയായി രംഗപ്രവേശം ചെയ്തത്.

വിപിന്‍ മോഹനും മകള്‍ മഞ്ജിമയും 

shortlink

Related Articles

Post Your Comments


Back to top button