മോഹന്‍ലാല്‍ എന്ന നടനോട് നന്ദി പറഞ്ഞു ചാര്‍മി, ‘ധനം’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ പലപ്പോഴും താന്‍ ഡയലോഗുകള്‍ തെറ്റിച്ചിട്ടുണ്ടെന്നും. സംവിധായകനും, രചയിതാവിനുമൊക്കെ ദേഷ്യം വരുമ്പോഴെല്ലാം എല്ലാം സഹിച്ച് കൂടെ നിന്നത് മോഹന്‍ലാല്‍ ആണെന്നും ചാര്‍മിള പറയുന്നു.
പിന്നീടു ഒരു തമിഴ് ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ ഒരു തമിഴ് നടന് ഡയലോഗ് തെറ്റിച്ചപ്പോള്‍ ലാലേട്ടന് അന്നുണ്ടായിരുന്ന ക്ഷമ തനിക്ക് ഉണ്ടായില്ലെന്ന് ചാര്‍മിള പറയുന്നു. ഇത്രയും വലിയ കലാകാരന്റെ ക്ഷമ തന്നെ അത്ഭുതപ്പെടുത്തിയെന്നും ചാര്‍മിള പറയുന്നു. ഒരു ടിവി ചാനലിലെ അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചാര്‍മിള.
സിബി മലയില്‍- ലോഹിതദാസ്- മോഹന്‍ലാല്‍ ടീമിന്റെ ധനം എന്ന സിനിമയില്‍ ചാര്‍മിള അഭിനയിക്കുമ്പോള്‍ പതിമൂന്നു വയസ്സ് മാത്രമാണ് അന്നത്തെ പുതുമുഖ നായികയുടെ പ്രായം. ധനം എന്ന ചിത്രം മികച്ച നിരൂപക പ്രശംസ നേടിയതോടെ ചാര്‍മിളയും മോളിവുഡിന്റെ താരമായി വളര്‍ന്നു.
Post Your Comments