
ബാഹുബലി എന്ന ഹിറ്റ് ചിത്രത്തിലൂടെ ആരാധകരുടെ പ്രിയ താരമായി മാറിയ സംവിധായകനും നിര്‍മ്മാതാവുമായ രാജമൗലിയുടെ മകന് കാര്‍ത്തികേയ വിവാഹിതനാകുന്നു. വി.ബി രാജേന്ദ്ര പ്രസാദിന്റെ പേരക്കുട്ടിയും നടന് ജഗപതി ബാബുവിന്റെ സഹോദരന്റെ മകളുമായ പൂജ പ്രസാദ് ആണ് വധു. ഗായികയാണ് പൂജ.
വിവാഹിതനാവുന്ന വിവരം കാര്‍ത്തികേയ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രം പങ്കെടുത്ത വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വച്ചുനടന്നു. രാജമൗലിയുടെ സഹായിയായി സിനിമകളില്‍ പ്രവര്‍ത്തിക്കുകയാണ് കാര്‍ത്തികേയ.
Post Your Comments