ദിലീപ് ഹരിശ്രീ അശോകന് കൂട്ടുകെട്ടില്‍ എത്തിയ ഹിറ്റ് ചിത്രമായിരുന്നു പഞ്ചാബി ഹൗസ്. ഈ ചിത്രം പുറത്തിറങ്ങി ഇരുപതു വര്‍ഷങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. ഇന്നും മലയാളികള്‍ ആവേശത്തോടെ കാണുന്ന പഞ്ചാബി ഹൌസിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ റാഫി.
ചിത്രത്തില്‍ ജോമോളെ മാത്രമാണ് നായികയായി ആദ്യം തീരുമാനിച്ചിരുന്നത്. ദിലീപ് മോഹിനിയെ കൂടി നിര്‍ദ്ദേശിച്ചു. പക്ഷെ തടി കൂടുതല്‍ ആയതിനാല്‍ ആദ്യം ഒഴിവാക്കുക ആയിരുന്നു. പിന്നീട് ഒരു പുതുമുഖ താരത്തെ കൊണ്ടുവരാന്‍ ശ്രമം നടത്തി. കുറച്ചു ഭാഗങ്ങള്‍ ഷൂട്ട് ചെയ്തെങ്കിലും തൃപ്തിയാകാതെ ആ നടിയും മാറ്റുകയായിരുന്നു. പിന്നീട് നായിക ഇല്ലാതെ 10 ദിവസം ഷൂട്ടിങ് നടന്നു.. എന്നാല്‍ ആ കഥാപാത്രം ഇല്ലാതെ മുന്നോട്ട് പോകില്ലെന്ന് മനസിലായതോടെ വീണ്ടും നായികയെ തേടി.
കൊച്ചിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മോഹിനിയെ കണ്ടു കാര്യങ്ങള്‍ സംസാരിച്ചു. തടി കൂടുതലായതിനാല്‍ ആദ്യം പരിഗണിച്ചില്ലെന്ന വിവരമൊക്കെ അവര്‍ അറിഞ്ഞിരുന്നു. എങ്കിലും അവര്‍ സമ്മതിക്കുകയും പിറ്റേന്ന് തന്നെ ഷൂട്ടിങ്ങിനു എത്തുകയും ചെയ്തു” ഒരു അഭിമുഖത്തില്‍ റാഫി വ്യക്തമാക്കി.
Post Your Comments