CinemaLatest NewsMollywoodNEWS

പഴയ മോഹൻലാൽ ആണ് ഇപ്പോൾ ഫഹദ് ഫാസിലെന്ന് സംവിധായകൻ വേണു

മലയാളത്തിലെ മികച്ച ഛായാഗ്രാഹകരിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ആളുകളിൽ ഒരാൾ ആണ് വേണു. സംവിധായകനായും അദ്ദേഹം തിളങ്ങിയിരുന്നു. 32 വർഷങ്ങൾക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്ത മുന്നറിയിപ്പ് മലയാള സിനിമയിലെ ഒരു നാഴികക്കല്ല് ആണ്. ഫഹദിനെ നായകനാക്കി അദ്ദേഹം ഒരുക്കിയ കാർബൺ എന്ന ചിത്രവും സിനിമ പ്രേമികൾക്കിടിയിൽ ഒരു ചർച്ചയാണ്. ഇപ്പോൾ എന്തുകൊണ്ട് ഫഹദിനെ മോഹൻലാലും ആയി എല്ലാരും താരതമ്യം ചെയ്യുന്നു എന്നതിന് മറുപടി പറയുകയാണ് അദ്ദേഹം.

“ഇങ്ങനെ ഒരു താരതമ്യം വരാൻ കാരണം , പഴയ ലാൽ , അല്ല ലാൽ ഭയങ്കര റിയലിസ്റ്റിക് ആയി നാച്ചുറൽ ആയി പെരുമാറുന്ന ആളാണ്. ലാൽ ഒരു പെർഫോർമർ അല്ല ബിഹേവ് ചെയ്യുകയാണ് . വളരെ ഈസി ആയിട്ട് നടക്കാനും എഴുനേൽക്കാനും കഥാപാത്രത്തിന് ജീവൻ നൽകാനും കഴിയുന്ന ഒരു അപൂർവ പ്രതിഭയാണ് അദ്ദേഹം. ആ സിമിലാരിറ്റി ആണ് ആളുകൾ ഫഹദില് കാണുന്നത്.”

“ലാൽ പലപ്പോഴും അമ്പരിപ്പിച്ചിട്ടുണ്ട്. ഒരാൾക്ക് ഇങ്ങനെ ചെയ്യാൻ സാധിക്കുമോ എന്ന് ചിന്തിച്ചിട്ടുണ്ട്. അനായാസമായിട്ട് ഒരു പ്രശനവും ഇല്ലാതെ ചെയ്യും. അതിശയിപ്പിക്കുക എന്ന് തന്നെയാണ് അയാളെ വിളിക്കാൻ പറ്റിയ വാക്ക്. ഇത് ലാലിൽ നിന്നും ഞാൻ ഒരുപാട് അനുഭവിച്ചിട്ടുള്ള ആളാണ്. ഒരു പടത്തിൽ അല്ല ഒരുപാട് പടത്തിൽ. കാണുമ്പോ നമ്മുക്ക് അറിയാം ഇയാൾക്ക് ഇതല്ല ഇതിനു അപ്പുറം ചെയ്യാൻ കഴിയും എന്ന് അറിയാമായിരുന്നിട്ടും നമ്മുക് വല്ലാത്ത അതിശയം തോന്നും. ഇത് അതിനു ശേഷം , അതും എത്രയോ കൊല്ലത്തിനു ശേഷം ഞാൻ കാണുന്നത് ഫഹദില് ആണ്. എനിക്കിപ്പോൾ 60 വയസ്സ് ആയി. എന്റെ എക്സൈറ്റ്മെൻറ്റിന്റെ സമയം ഒക്കെ കഴിഞ്ഞു. പക്ഷെ എന്റെ മകന്റെ പ്രായം ഉള്ള ഒരാൾ വന്നു എന്നെ വീണ്ടും അതിശയിപ്പിക്കുകയാണ്. മോഹൻലാലും ആയിട്ടുള്ള താരതമ്യം വരുന്നെങ്കിൽ അതിനു കാരണം ഇത് തന്നെയാണ്.” അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button