പിറന്നാള്‍ ദിനത്തില്‍ ആരാധകരെ ആവേശത്തിലാക്കി മമ്മൂട്ടി. മമ്മൂട്ടിയുടെ വീടിനു പുറത്തെ ആരാധകരുടെ ആവേശമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത് ‘ഹാപ്പി ബര്‍ത്ത്ഡേ മമ്മുക്ക’ എന്ന് വിളിച്ചു പറയുന്ന ആരാധകരോട് കേക്ക് വേണമോ? എന്ന് മമ്മൂട്ടി ചോദിക്കുന്നുണ്ട്.
കേക്ക് വേണമോയെന്നു മമ്മൂട്ടി ചോദിക്കുന്നതും ആരാധകര്‍ കൂടുതല്‍ ഊര്ജസ്വലരമായി മാറിക്കൊണ്ടും മമ്മൂട്ടിക്ക് ജയ് വിളിച്ചു കൊണ്ടും കേക്ക് വേണമെന്ന് മമ്മൂട്ടിയോട് മറുപടി പറയുന്നുണ്ട്. മമ്മൂട്ടിയുടെ 67-ആം ജന്മിദിനത്തോടനുബന്ധിച്ചാണ് ആരാധകര്‍ മമ്മൂട്ടിയുടെ വീടിനു മുന്നില്‍ തടിച്ചുകൂടിയത്.
Post Your Comments