
ഹാസ്യ സമ്രാട്ട് ജഗതി ശ്രീകുമാറിന്റെ താല്‍ക്കാലിക നഷ്ടം മലയാള സിനിമയ്ക്ക് വലിയ ഒരു അകലം തന്നെയാണ്. 2012 മാര്‍ച്ച് 10 നു കാര്‍ അപകത്തില്‍ പരിക്കേറ്റ ജഗതി ശ്രീകുമാര്‍ പതിയെ പതിയെ ജീവിതത്തിലേക്ക് തിരിച്ചെത്തി കൊണ്ടിരിക്കുമ്പോള്‍ മലയാളി പ്രേക്ഷകര്‍ ശരിക്കും പ്രതീക്ഷയിലാണ്.
ഫിസിയോ തെറാപ്പി ഉള്‍പ്പടെ നിരവധി ട്രീറ്റ്മെന്റുകളുമായി ജഗതി ശ്രീകുമാറിന്റെ ഒരു ദിനം കടന്നു പോകുമ്പോള്‍, ജഗതിയെ പഴയ ആരോഗ്യ സ്ഥിതിയിലേക്ക് തിരിച്ചെത്തിക്കാന്‍ വീട്ടുകാര്‍ കണ്ടെത്തുന്ന പ്രധാന ഉപായങ്ങളില്‍ ഒന്നാണ് പ്രിയദര്ശന് സംവിധാനം ചെയ്തു ജഗതി തകര്‍ത്തഭിനയിച്ച ‘കിലുക്കം’ എന്ന സിനിമ. താന്‍ അഭിനയിച്ച ഒരു സിനിമയും കണ്ടു ചിരിക്കാത്ത ജഗതി ശ്രീകുമാര്‍ ‘കിലുക്കം’ എന്ന സിനിമ ടിവിയില്‍ കാണുമ്പോള്‍ പണ്ടേ പൊട്ടിച്ചിരിക്കാറുണ്ടെന്നും മകന് രാജ്കുമാര് പറയുന്നു. അത് കൊണ്ട് തന്നെ പപ്പയുടെ ട്രീറ്റ്മെന്റിന്റെ കാര്യത്തില്‍ പ്രധാന പങ്കുവഹിക്കുന്ന സിനിമയാണ് കിലുക്കമെന്നും അദ്ദേഹം പങ്കുവെയ്ക്കുന്നു.
നിശ്ചല്‍ എന്ന രസികന്‍ കഥാപാത്രത്തെയാണ് ജഗതി ശ്രീകുമാര്‍ കിലുക്കത്തില്‍ അവതരിപ്പിച്ചത്. മോഹന്‍ലാലിനൊപ്പമുള്ള കോമ്പിനേഷനിലെ ജഗതിയുടെ മനോഹരമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ സിനിമയാണ് കിലുക്കം.
Post Your Comments