GeneralNEWS

ഐവി ശശിയെ കല്യാണം കഴിക്കരുതെന്നായിരുന്നു അച്ഛന്‍റെ നിര്‍ദ്ദേശം; കാരണം വ്യക്തമാക്കി സീമ

സംവിധായകന്‍ ഐവി ശശിയും സീമയും തമ്മിലുള്ള ദാമ്പത്യ ജീവിതം എന്നും സന്തോഷപൂര്‍ണ്ണമായിരുന്നു. അന്നത്തെ സൂപ്പര്‍ ഹിറ്റ് സംവിധാകനായ ഐവി ശശിയുടെ കണ്ണ് തന്റെ പ്രിയനായികയില്‍ ഉടക്കിയതും അത് പ്രണയമായതും, പിന്നീടു സീമ ഐവി ശശിയുടെ ജീവിത പങ്കാളിയയതും സിനിമാ ലോകം ആഘോഷത്തോടെയാണ് സ്വീകരിച്ചത്, തന്റെ അമ്മയില്‍ നിന്ന് അകന്നു കഴിഞ്ഞിരുന്ന അച്ഛന്‍ ഐവി ശശിയെ വിവാഹം ചെയ്യരുതെന്ന് പറഞ്ഞതായി സീമ പറയുന്നു.

‘ഐവി ശശിയെ വിവാഹം ചെയ്യരുതെന്നായിരുന്നു അച്ഛന്റെ നിര്‍ദ്ദേശം. കാരണം തിരക്കിയപ്പോള്‍ നമ്മള്‍ നമ്പ്യാര്‍ കുടുംബമാണ് എന്നായിരുന്നു അച്ഛന്റെ മറുപടി, ഞാന്‍ അത് ഒന്നും ചെവിക്കൊണ്ടില്ല, ‘നീ അദ്ദേഹത്തെ വിവാഹം ചെയ്‌താല്‍ ഞാന്‍ വിവാഹത്തിന് വരില്ല’, എന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. അതിനെന്താ അച്ഛന്‍ വരണ്ട , ഞാന്‍ ശശിയേട്ടനെ മാത്രമേ വിവാഹം ചെയ്യുള്ളൂ എന്നായിരുന്നു എന്റെ മറുപടി’. ഒരു ടിവി അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ സീമ വ്യകതമാക്കി.

ഐവി ശശി സംവിധാനം ചെയ്ത നിരവധി സിനിമകളില്‍ സീമ നായികായി അഭിനയിച്ചിട്ടുണ്ട്. ഐവി ശശിയുടെ സംവിധാനത്തില്‍ സീമ നായികായി അഭിനയിച്ച ‘അവളുടെ രാവുകള്‍’ ഇന്ത്യന്‍ സിനിമയില്‍ ജനശ്രദ്ധ നേടിയ ചിത്രങ്ങളില്‍ ഒന്നാണ്.

shortlink

Related Articles

Post Your Comments


Back to top button