‘വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ അങ്ങനെയുള്ള വസ്ത്രമല്ലേ ധരിക്കേണ്ടത്’ ; കനിഹ

മലയാള സിനിമയില്‍ നിവരധി നല്ല വേഷങ്ങള്‍ ചെയ്ത നടി കനിഹ സോഷ്യല്‍ മീഡിയയിലും പലരുടെയും നോട്ടപ്പുള്ളിയാണ്. വിദേശ രാജ്യത്തെ ഒരു ബീച്ചില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഷോര്‍ട്സ് ധരിച്ച് ചിത്രം പങ്കുവെച്ച കനിഹയെ സൈബര്‍ സദാചാരവാദികള്‍ ചോദ്യം ചെയ്തിരുന്നു, ഇതിന്റെ പശ്ചാത്തലത്തില്‍ ഉത്തരം മുട്ടിക്കുന്ന മറുപടിയുമായി കനിഹ രംഗത്ത് വരികയും ചെയ്തു.

‘കടലില്‍ കുളിക്കാന്‍ ഇറങ്ങുമ്പോള്‍ ആരെങ്കിലും സാരിയുടുത്ത് ഇറങ്ങുമോ’, എന്നായിരുന്നു താരത്തിന്റെ ചോദ്യം. ‘എന്ത് ധരിക്കണം എന്നത് തന്റെ സ്വാതന്ത്ര്യമാണെന്നും, ബീച്ചില്‍ പോയത് കൊണ്ടാണ് താന്‍ ഷോട്സ് ധരിച്ചതെന്നും’, കനിഹ മറുപടി നല്‍കി.

Share
Leave a Comment