എന്നെ വീണ്ടുമൊരു പാപത്തിലേയ്ക്ക് തള്ളിവിടാന്‍ അഭിരാമി നീ കാരണമാകരുത്… മോഹന്‍ലാലിന്റെ ഈ ഡയലോഗ് മലയാളികള്‍ മറന്നിട്ടുണ്ടാകില്ല. ജയറാം -സുരേഷ് ഗോപി -കലാഭവന്‍ മണി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിരി ചിത്രം സമ്മര്‍ ഇന്‍ ബത്ലഹേം എന്ന സിനിമ ഇന്നും പ്രേക്ഷകര്‍ ആസ്വദിക്കാറുണ്ട്. ആ ചിത്രത്തില്‍ അതിഥി താരമായി എത്തി ആരാധകരെ ഞെട്ടിച്ച മോഹന്‍ലാല്‍ കഥാപാത്രമാണ് നിരഞ്ജന്‍. വിപ്ലവകാരിയായ നിരഞ്ജന്‍ ജയിലറയ്ക്കുള്ളില്‍ നിന്നുകൊണ്ട് മരണത്തിലേയ്ക്ക് നടന്നു അടുക്കുന്നതിനു മുന്പ് അഭിരാമിയെ അവതരിപ്പിക്കുന്ന മഞ്ജുവാര്യരോട് പറയുന്നതാണ് മുന്‍ പറഞ്ഞ വാക്കുകള്‍.
മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ സമ്മര്‍ ഇന്‍ ബത്ലഹേം പുറത്തിറങ്ങിയിട്ടു ഇരുപതു വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ചിത്രത്തെക്കുറിച്ചുള്ള ചില ഓര്‍മ്മകള്‍ സംവിധായകന്‍ സിബി മലയില്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു.
തമിഴില്‍ ചെയ്യാനിരുന്ന ഒരു ചിത്രമായിരുന്നു ഇതെന്നു സംവിധായകന്‍ പറയുന്നു. പ്രഭു, ജയറാം, മഞ്ജു വാര്യര്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ തീരുമാനിച്ച ആ ചിത്രത്തിന് വേണ്ടി മഞ്ജുവും പ്രഭുവുമായുള്ള ഒരു പാട്ട് ചെന്നൈയില്‍ വച്ച് ഷൂട്ട് ചെയ്യുകയും ചെയ്തു. എന്നാല്‍ പിന്നീട് നിര്‍മാതാവിന്റെ ഭാഗത്ത് നിന്ന് പ്രശ്‌നം ഉണ്ടായതിനെ തുടര്‍ന്ന് സിനിമ മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാത്ത ഒരു സാഹചര്യമായി. അങ്ങനെ ഈ ചിത്രം പാതിവഴിയില്‍ നിന്നപ്പോള്‍ സിനിമയെക്കുറിച്ച് എല്ലാം അറിയുന്ന ഒരു പ്രൊഡക്ഷന്‍ മാനേജര്‍ നിര്‍മാതാവ് സിയാദ് കോക്കറിനോട് സംസാരിച്ചു. നല്ല കഥയാണെന്നും ഹിറ്റ് ആകുമെന്നുമൊക്കെ പറഞ്ഞപ്പോള്‍ സിയാദ് ഈ ചിത്രം നിര്‍മ്മിക്കാന്‍ ഒരുങ്ങുകയായിരുന്നു. അങ്ങനെ തമിഴില്‍ ഇറങ്ങേണ്ട പടം മലയാളത്തിലേയ്ക്ക് എത്തി. പ്രഭു അവതരിപ്പിക്കേണ്ട വേഷം സുരേഷ് ഗോപിയ്ക്കും ലഭിച്ചു.
Post Your Comments