വിവിധ ഭാഷകളില്‍ വിജയകരമായി മുന്നേറുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തില്‍ നടന്‍ മോഹന്‍ലാല്‍ അവതാരകനായി എത്തുന്നു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ഒന്നിലധികം പതിപ്പുകള്‍ ആയ ഈ റിയാലിറ്റി ഷോയിലേയ്ക്ക് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും നടനുമായ ശ്രീശാന്തുമെത്തുന്നതായി വാര്‍ത്തകള്‍.
സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ഹിന്ദി ബിഗ് ബോസിന്റെ പന്ത്രണ്ടാം പതിപ്പിലാണ് ശ്രീശാന്തെത്തുന്നതായി വാര്‍ത്തകള്‍. പതിനാറാം തീയതിയാണ് ഷോ ആരംഭിക്കുന്നത്. പന്ത്രണ്ടാം പതിപ്പില്‍ വ്യത്യസ്തമായ രീതികളാണ് ഉള്ളതെന്നാണ് മുന്‍പേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Post Your Comments