നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ് നടി അശ്വതി. സത്യം ശിവം സുന്ദരം എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയ അശ്വതി പതിനെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം റാഫിയുടെ റോള്മോഡല്സിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്.
മലയാള സിനിമയില്‍ നില നില്ക്കുന്ന കാസ്റ്റിംഗ് കൌച്ചിനെക്കുറിച്ച് തുറന്നു പറയുകയാണ് അശ്വതി. ”2000–ൽ ഞാൻ അഭിനയം തുടങ്ങിയ കാലത്തും ഇൗ കാസ്റ്റിങ് കൗച്ച് എന്ന സംഭവം ഉണ്ട്. അതിന് വലിയ മാറ്റം ഉണ്ടായെന്നു ഞാൻ കരുതുന്നില്ല. അത് സങ്കടകരമാണ് പക്ഷേ അതാണ് സത്യം. ഞാൻ തിരിച്ചു വരുന്ന ഇൗ സമയത്തും അതിനെപ്പറ്റി ചില സംസാരങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ എനിക്ക് എന്റേതായ ചില തീരുമാനങ്ങളുണ്ട്. ഏതൊക്കെ അവസരങ്ങൾ വേണം, വേണ്ട എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും എനിക്കുണ്ട്.
ശരിക്കും ഞെട്ടിക്കുന്നതായിരുന്നു ചില അനുഭവങ്ങൾ. ശരിക്കും സങ്കടമുളവാക്കുന്നതാണ് ഇതൊക്കെ. ഇതിനെതിരെ ശബ്ദമുയർത്തി പ്രതികരിക്കുന്ന നടിമാർ വളരെ നല്ല കാര്യമാണ് ചെയ്യുന്നത്. ഡബ്ല്യുസിസി ഒരുപാടു നല്ല കാര്യങ്ങൾ ചെയ്തു. അമ്മയും ഒരുപാടു നടീനടന്മാരെ സഹായിക്കുന്നുണ്ട്. രണ്ടു സംഘടനകളും സിനിമാപ്രവർത്തകരുടെ നന്മയ്ക്കായാണ് പ്രവർത്തിക്കുന്നത്. പിന്നെ ഒാരോ സിനിമയും ഒാരോ തരത്തിലാണ്. ഞാൻ ജോലി ചെയ്തിട്ടുള്ള സിനിമകളിലൊന്നും എനിക്കു ദുരനുഭവങ്ങളുണ്ടായിട്ടില്ല.”
കടപ്പാട് : മനോരമ
Post Your Comments