യുവ നടി ഹോട്ടല്‍ മുറിയില്മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു. ബംഗാളി നടി പായല്‍ ചക്രബര്‍ത്തിയെയാണ് സിലിഗുരിയിലെ ഒരു ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നടി ആത്മഹത്യ ചെയ്തത് ആണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. എന്നാല്‍ നടിയുടെ മാതാപിതാക്കള്‍ നല്കിയ മൊഴികള്‍ ദുരൂഹത വര്‍ധിപ്പിക്കുകയാണ്.
പായല്‍ റാഞ്ചിയിലേക്ക് പോകുന്നതായാണ് തങ്ങളോട് പറഞ്ഞതെന്നാണ് അവര്‍ പോലീസിനോടും മാധ്യമങ്ങളോടും വെളിപ്പെടുത്തിയത്. ‘പായലിന്റെ സിലിഗുരി യാത്രയെക്കുറിച്ച് തങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ല. അവള് എന്തിനാണ് ഇവിടെ വന്നതെന്നും അറിയില്ല. റാഞ്ചിയിലേക്ക് പോവുകയാണെന്നാണ് തങ്ങളോട് പറഞ്ഞിരുന്നത്’- നടിയുടെ പിതാവ് പ്രഭീര്ഗുഹ പറഞ്ഞു. ഭര്‍ത്താവുമായി വേര്പിരിഞ്ഞുകഴിഞ്ഞിരുന്ന പായല്‍ ചക്രബര്‍ത്തി കടുത്ത മാനസികസമ്മര്‍ദ്ദത്തിലായിരുന്നെന്നും പിതാവ് പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Post Your Comments