CinemaGeneralMollywoodNEWS

അങ്ങനെ ചെയ്യണമെന്ന്‍ ആവശ്യപ്പെട്ടപ്പോള്‍ പിന്മാറി; സാധ്യമാകാത്ത കാര്യം ബുദ്ധിമുട്ടാണെന്ന് അനുശ്രീ

ഒരു കഥാപാത്രം ഒരു നടി ചെയ്‌താല്‍ ഡബ്ബിംഗ് ഉള്‍പ്പടെ എല്ലാം സ്വന്തമായി ചെയ്യുന്നതാണ് നല്ലതെന്ന് അനുശ്രീ, തന്‍റെ ആദ്യ സിനിമ മുതല്‍ അങ്ങനെയൊരു കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നുവെന്നും അനുശ്രീ വ്യക്തമാക്കുന്നു, മറ്റൊരാളുടെ ക്രെഡിറ്റില്‍ പേരുണ്ടാക്കാന്‍ താല്‍പര്യപ്പെടുന്നില്ല, ‘ഇതിഹാസ’യില്‍ ഫൈറ്റ് സീന്‍ ചെയ്തപ്പോള്‍ കുറച്ചു ബുദ്ധിമുട്ട് തോന്നിയിരുന്നു,എങ്കിലും ഡ്യൂപ്പിനെ ഉപയോഗിക്കാതെ സ്വന്തമായി ചെയ്യണം എന്നായിരുന്നു ആഗ്രഹം, ദൈവം സഹായിച്ച് അത് നന്നായി വന്നു.

എനിക്ക് കഴിയാത്ത ഒരു കഥാപാത്രം ഞാന്‍ സ്വീകരിക്കാറില്ല, അടുത്തിടെ കേട്ട കഥയില്‍ ബൈക്ക് റേസിംഗ് ചെയ്യണമെന്നായിരുന്നു സംവിധായകന്റെ ആവശ്യം എനിക്കത് ബുദ്ധിമുട്ടാണെന്ന് തുറന്നു പറഞ്ഞു. ഒരു തവണ അനിയനുമായി ബൈക്ക് പഠിക്കാന്‍ നോക്കി പരാജയപ്പെട്ട വ്യക്തിയാണ് ഞാന്‍ ,അത് കൊണ്ട് തന്നെ ആ കഥാപാത്രം ചെയ്യാന്‍ കഴിയില്ല എന്ന് തോന്നി, ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അനുശ്രീ പറയുന്നു.

സുജിത് വാസുദേവ് സംവിധാനം ചെയ്ത ‘ഓട്ടര്‍ഷാ’യാണ് ചിത്രീകരണം പൂര്‍ത്തിയായ അനുശ്രീയുടെ പുതിയ സിനിമ. ചിത്രത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷത്തിലാണ് അനുശ്രീ അഭിനയിക്കുന്നത്.

കേരളത്തിലെ ലേഡീസ് ഓട്ടോ ഡ്രൈവര്‍മാരുടെ മാനറിസങ്ങള്‍ കണ്ടു പഠിച്ചാണ് ഈ കഥാപാത്രം ചെയ്യാന്‍ തുനിഞ്ഞതെന്നും അനുശ്രീ വ്യക്തമാക്കുന്നു, ചിത്രത്തില്‍ കണ്ണൂര്‍ ഭാഷ ശൈലിയാണ് ഉപയോഗിച്ചിരിക്കുന്നത്,അത് എത്രത്തോളം ഭംഗിയാകും എന്നറിയില്ല. കണ്ണൂര്‍ ഭാഷയിലെ ചില വാക്കുകള്‍ കടം എടുക്കാമെങ്കിലും അതിന്റെ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. അഭിനയ സാധ്യത ഏറെയുള്ള കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും അനുശ്രീ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button