BollywoodGeneralNEWS

സല്‍മാന്‍ ഖാനെ കാണണമെന്ന ആഗ്രഹത്തോടെ യുവതി; താരത്തിന്‍റെ വീട്ടിലെത്തിയ യുവതിയുടെ ആവശ്യമിങ്ങനെ!

ബോളിവുഡിലെ മസില്‍ ഹീറോ സല്‍മാന്‍ ഖാന് ലോകത്ത് നിരവധി ആരാധകരാണുള്ളത്. എന്നാല്‍ ചില ആരാധകര്‍ അതില്‍ നിന്ന് വ്യത്യസ്തരാകാറുണ്ട്, വാര്‍ത്തകളില്‍ ഇടംപിടിക്കാറുമുണ്ട്‌, അങ്ങനെയൊരു സ്ത്രീ ആരാധികയാണ് കഴിഞ്ഞ ദിവസം ബാന്ദ്രയിലെ സല്‍മാന്റെ വീട്ടിലെത്തിയത്. സല്‍മാന്‍ ഖാനെ കാണണമെന്നു ആവശ്യം അറിയിച്ചെങ്കിലും വീടിനു പുറത്തെ സെക്യൂരിറ്റിക്കാര്‍ ഇവരെ തടയുകയായിരുന്നു. എന്തിനാണ് കാണുന്നതെന്ന് ചോദിച്ചപ്പോള്‍ ആരെയും അതിശയിപ്പിക്കുന്ന മറുപടിയാണ് യുവതി പറഞ്ഞത്, സല്‍മാനെ തനിക്ക് വിവാഹം ചെയ്യണമെന്നായിരുന്നു യുവതിയുടെ ആവശ്യം. മാനസിക വൈകല്യമുള്ള ഇവരെ പോലീസില്‍ ഏല്‍പ്പിക്കുകയും അവിടെ നിന്ന് ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button