BollywoodLatest NewsMollywood

20 വര്‍ഷത്തോളം നീണ്ടു നിന്ന ബന്ധം അവസാനിപ്പിച്ചതിനെക്കുറിച്ച് നടി തബു

മലയാളികളുടെ പ്രിയ നടിയാണ് തബു. മോഹന്‍ലാല്‍ ചിത്രമായ കാലാപനിയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച തബു മമ്മൂട്ടി, സുരേഷ് ഗോപി ചിത്രങ്ങളിലും നായികയായി. നാല്പത്തിയാറു വയസ്സിലും മികച്ച കഥാപാത്രങ്ങളുമായി ഇന്ത്യന്‍ സിനിമയില്‍ തിളങ്ങുന്ന തബു ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല.

ഒറ്റയ്ക്ക് ജീവിക്കുന്നത് പ്രത്യേകസുഖമാണെന്നു പറയുന്ന താരം വിവാഹത്തില്‍ കലാശിക്കേണ്ട ബന്ധം അവസാനിച്ചതിനെക്കുറിച്ച് പറയുന്നു. സിനിമയില്‍ വന്ന കാലം മുതല്‍ അജയ് ദേവ്ഗണുമായി പ്രണയത്തിലായിരുന്നു. ഭാര്യാഭര്‍ത്താക്കന്‍മാരെ പോലയായിരുന്നു ഇരുവരും ജീവിച്ചത്. എന്നാല്‍ 20 വര്‍ഷത്തോളം നീണ്ടു നിന്ന ആ ബന്ധം അവസാനിച്ചു.

അതുകാരണമാണ് താന്‍ വിവാഹം ചെയ്യാത്തതെന്ന് താരം പറയുന്നു. അതുകൂടാതെ തന്നോടൊപ്പം ചെലവഴിച്ച ഓരോ നിമിഷവും അയാള്‍ക്ക് മറക്കാനാവില്ലെന്ന് തബു പറയുന്നു. വിവാഹം കഴിക്കാത്തത് കൊണ്ട് നിരാശയില്ല. താനുമായി അകന്ന അജയ് നടി കാജോളുമായി പ്രണയത്തിലാകുകയും ആ ബന്ധം വിവാഹത്തില്‍ കലാശിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button