CinemaLatest NewsMollywoodNEWS

സാമ്പത്തിക പരാധീനതയുടെ പേരിൽ മലയാളിയുടെയും അവൻെറ കുട്ടികളുടെയും മനസ്സിന് ഉല്ലാസം പകരുന്ന യുവജനോൽസമോ ചലച്ചിത്രോൽസവമോ വേണ്ടന്നു വയ്ക്കണമെന്നു പറയുന്നത് യുക്തിരഹിതമെന്നു വിനയൻ

കേരളത്തെ ബാധിച്ച പ്രളയം കാരണം അതിജീവനത്തിന്റെ പാതയിലുള്ള മലയാളികൾക്ക് ലഭിക്കുന്ന എല്ലാ ആഘോഷവും വേണ്ടെന്നു വച്ച സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തണമെന്ന് സംവിധായകൻ വിനയൻ. പ്രളയത്തെ നേരിട്ട് അതിജീവനത്തിനായി പോരാട്ടം നടത്തുന്ന കുട്ടികള്‍ ഉള്‍പ്പടെയുള്ളവരുടെ മനസ്സിന് ഉല്ലാസം പകരുന്ന മേളകള്‍ സാമ്പത്തിക പരാധീനതയുടെ പേരിൽ വേണ്ടെന്ന് വയ്ക്കുന്നത് യുക്തിരഹിതമായ തീരുമാനം ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

മഹാപ്രളയത്തെ ധീരമായി നേരിട്ട് അതിജീവനത്തിനു വേണ്ടി പോരാട്ടം നടത്തുന്ന മലയാളി സാമ്പത്തിക പരാധീനതയുടെ പേരിൽ അവൻെയും അവൻെറ കുട്ടികളുടെയും മനസ്സിന് ഉല്ലാസം പകരുന്ന യുവജനോൽസമോ ചലച്ചിത്രോൽസവമോ വേണ്ടന്നു വയ്ക്കണമെന്നു പറയുന്നത്.. യുക്തി രഹിതമായ തീരുമാനമാണ്.. ആഘോഷങ്ങൾക്കു ചെലവു ചുരുക്കണം എന്നാണു പറഞ്ഞതെൻകിൽ അതു മനസ്സിലാക്കാമായിരുന്നു.. ഉറ്റവരും ഉടയവരും സമ്പാദ്യവും എല്ലാം നഷ്ടപ്പെട്ടാലും ആത്മഹത്യ ചെയ്യുകയോ ജീവിതത്തിൽ നിന്ന് ഒളിച്ചോടുകയോ ചെയ്യാതെ
ജീവിതം തിരിച്ചു പിടിക്കുന്നവനാണ് വിവേകശാലി. എന്നാണല്ലോ പറയുന്നത്..
ആതിരിച്ചുപോക്കിന് നമ്മേ സഹായിക്കുന്നത് പഴയ ദു:ഖങ്ങൾ മറക്കാനുള്ള കഴിവാണ്.
കലയും സാഹിത്യവും സംഗീതവും എല്ലാം ദുഖങ്ങൾ മറക്കാനും, മനസ്സിനു ശക്തി പകരാനും സന്തോഷം നൽകാനും സഹായിക്കുന്നവയാണ്. കൊടിയ യുദ്ധം നടന്ന വിയറ്റ്നാം യുദ്ധ ക്യാമ്പുകളിൽ പോലും വലിയ കലാകാരൻമാരെ കൊണ്ടുവന്ന് പരിപാടികൾ അവതരിപ്പിച്ച് നിരാശബാധിച്ച സൈനികരുടെ മനോധൈര്യം വീണ്ടെടുത്തതായി പറയുന്നു..
സാധാരണക്കാരനെ സംബന്ധിച്ച് ഈ നൂറ്റാണ്ടിലെ ഏറ്റവും ചെലവുകുറഞ്ഞ വിനോദ മായ സിനിമ ആസ്വദിക്കാനും … ചലച്ചിത്രോൽസവങ്ങളിൽ പൻകെടുത്ത് മനുഷ്യജീവിതത്തിൻെറ നേർക്കാഴ്ചകളായ നല്ല സിനിമകൾ കാണാനുമുള്ള സാഹചര്യം ഇല്ലാതാക്കുന്നത് എന്തിനാണ്?
എല്ലാം മാറ്റിവച്ച് സ്മശാനമൂകമായ ഒരന്തരീക്ഷം ഉണ്ടാക്കിയാൽ അത് ഗുണം ചെയ്യില്ലന്നു മാത്രമല്ല.. ലക്ഷക്കണക്കിനു കോടി രുപയേക്കാളും വിലമതിപ്പുണ്ട് ഒരു ജനതയുടെ മാനസികാരോഗ്യത്തിന്.. എന്ന അതിപ്രധാനമായ കാര്യം കൂടി ഭരണാധികാരികൾ ഒാർക്കണം..
ബഹുമാനപ്പെട്ട മുഖ്യ മന്ത്രി ഈ തീരുമാനത്തിനു മാറ്റം വരുത്തുവാൻ നിർദ്ദേശം കൊടുക്കുമെന്നു പ്രതീക്ഷിക്കുന്നു..

shortlink

Related Articles

Post Your Comments


Back to top button