![](/movie/wp-content/uploads/2018/09/susmitha-sen.jpg)
ബോളിവുഡ് നടിമാരിൽ എന്നും വ്യത്യസ്തയായി തുടർന്ന ആളാണ് സുസ്മിത സെൻ. താൻ കത്തി നിന്ന സമയത്ത് തന്നെ ഒരു പെൺകുട്ടിയെ ദത്തെടുത്ത വളർത്തിയ ആളാണ് സുസ്മിത. 2000 ലാണ് ആദ്യ കുട്ടിയെ ദത്തെടുക്കുന്നത് പിന്നെ 2010 ൽ രണ്ടാമത്തെ കുഞ്ഞിനേയും ദത്തെടുത്തു.
എന്റെ വയറ്റില്‍ കൊരുത്തവളല്ല, മറിച്ച് എന്റെ ഹൃദയത്തില്‍ നിന്നും ജനിച്ചവരാണ് എന്നാണ് മക്കളെ കുറിച്ച് സുസ്മിതയുടെ അഭിപ്രായം. തന്റെ ആദ്യ ദത്തുപുത്രി റീനിയുടെ പിറന്നാൾ ദിനത്തിൽ സുസ്മിത നൽകിയ ആശംസ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
എന്റെ ആദ്യ പ്രണയത്തിന് പിറന്നാൽ ആശംസകൾ. നിന്റെ കൗമാരകാലത്തിന്റെ അവസാന സമയങ്ങൾ ആണ്. ഓരോ നിമിഷവും ആസ്വദിക്കൂ. പുതിയ സുഹൃത്തുക്കളെ കണ്ടെത്തു, പുതിയ മേഖലകൾ എത്തി പിടിക്കു. ഭാവിയിലേക്ക് കണ്ണുംനട്ട് കഴിഞ്ഞ കാലത്തെ ചേര്‍ത്തു പിടിക്കൂ, എന്നാൽ ഇന്നത്തെ ഒരു നിമിഷവും ജീവിക്കു. ഞാനും നിന്റെ സഹോദരിയും നിന്നെ ഒരുപാട് സ്നേഹിക്കുന്നു. ഇത് പറക്കാനുള്ള സമയമാണ്.ആസ്വദിക്കൂ.ഉമ്മകള്‍.
Post Your Comments