സത്യന് അന്തിക്കാട് ശ്രീനിവാസന് ടീം മലയാളത്തിലെ ഹിറ്റ് കൂട്ടുകളില്‍ ഒന്നാണ്. മലയാളി പ്രേക്ഷകര്‍ക്ക് ചിരിയുടെയും, ചിന്തയുടെയും വിരുന്നൊരുക്കിയ ഹിറ്റ് കോമ്പോ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുമ്പോള്‍ ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ എന്ന സിനിമയ്ക്ക് ശേഷം മറ്റൊരു സിനിമ സംഭവിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് സംവിധായകന് സത്യന് അന്തിക്കാട്.
ഞങ്ങളുടെ വേരിപിരിയാല് മനപ്പൂര്‍വമായി സംഭവിച്ചതല്ല. പല കഥകളും ചര്‍ച്ച ചെയ്തിട്ടുണ്ട്, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയ്ക്ക് ശേഷം ശ്രീനിവാസന് എന്നോട് ഒരു കഥ പറഞ്ഞിരുന്നു, പക്ഷെ തമിഴില്‍ അതെ പോലെ ഒരു സിനിമ വന്നപ്പോള്‍ ഞങ്ങള്‍ അത് ഉപേക്ഷിക്കുകയായിരുന്നു, ചേരന് തമിഴില്‍ ചെയ്ത ‘ഓട്ടോഗ്രാഫ്’ എന്ന ചിത്രത്തിന് സമാനമായ ഒരു കഥയായിരുന്നു ശ്രീനിവാസന് എന്നോട് പറഞ്ഞത്, അങ്ങനെ ആ ചിത്രം ഉപേക്ഷിച്ചു, പിന്നീടു ഇപ്പോഴാണ് ഞങ്ങള്‍ക്ക് ഒന്നിച്ചൊരു സിനിമ ചെയ്യാന്‍ കഴിഞ്ഞത് സത്യന് അന്തിക്കാട് വ്യക്തമാക്കി.
ഫഹദ് ഫാസില്‍ നായകനാകുന്ന സത്യന് അന്തിക്കാട് -ശ്രീനിവാസന് ടീമിന്റെ പുതിയ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്, ‘ഞാന്‍ പ്രകാശന്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ നായിക നിഖില വിമലയാണ്, ഗോപാല്‍ജി എന്ന ശക്തമായ കഥാപാത്രത്തെ ശ്രീനിവാസനും അവതരിപ്പിക്കുന്നു.
Post Your Comments