
ആദ്യ ചിത്രമായ കേദാർനാഥ് റിലീസ് ആകുന്നതിനു മുൻപേ തന്നെ നിരവധി വിവാദങ്ങൾ സൃഷ്ടിച്ച നടിയാണ് സെയ്ഫ് അലി ഖാന്റെയും അമൃത സിംഗിന്റെയും മകൾ സാറ അലി ഖാൻ. ഇപ്പോൾ ക്ഷേത്ര ദർശനം നടത്തിയാണ് സാറ പുലിവാല് പിടിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് അമ്മയ്ക്കും സഹോദരനും ഒപ്പം സാറ മുംബൈയിലെ മുക്തേശ്വര്‍ ശനി ക്ഷേത്രത്തില്‍ സന്ദർശനം നടത്തിയത്. മുസ്ലിമായ സാറ അതും മുസ്ലിം നാമധേയം കൊണ്ട് നടക്കുന്ന ഒരാൾ ഹിന്ദു ക്ഷേത്രത്തിൽ കയറുന്നത് മതവികാരത്തെ വ്രണപ്പെടുത്തിയെന്നാണ് ചിലരുടെ വിമര്‍ശനം.
അതേസമയം സാറയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് മുന്നോട്ട് വന്നിരിക്കുന്നത്. സാറയുടെ അച്ഛൻ മാത്രം ആണ് മുസ്ലിം എന്നും അവരുടെ ‘അമ്മ സിഖ് വംശജയാണെന്നും അതാരും മറക്കരുതെന്നും അവർ പറയുന്നു. അതിനു പുറമെ ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ മുസ്ലിം ആണെങ്കിലും ക്ഷേത്രം സന്ദര്‍ശിക്കാന്‍ ഉള്ള എല്ലാ അവകാശവും സാറയ്ക്കുണ്ടെന്നും ഇക്കൂട്ടര്‍ വിശദീകരിക്കുന്നു.
ഇത് സാറ സിനിമാലോകത്തേക്ക് വന്നതിനു ശേഷമുള്ള മൂന്നാമത്തെ വിവാദം ആണ്. ഇതിനു മുൻപ് സാറ സെൽഫി എടുക്കാൻ വന്ന ആരാധികയോട് ചൂടായതു. ആദ്യ പടത്തിൽ അഭിനയിക്കാൻ ഡേറ്റ് ഇല്ല എന്ന് പറഞ്ഞതും വൻ വിവാദം ആയിരുന്നു.
Post Your Comments