പ്രേതം സിനിമ ചെയ്ത സൂപ്പര്‍ ഹിറ്റ് സംവിധായകന് രഞ്ജിത്ത് ശങ്കര്‍ ഭീതിപ്പെടുത്തുന്ന പ്രേതാനുഭവവുമായി രംഗത്ത്. തിരുവനന്തപുരത്തെ ഒരു ഹോട്ടല്‍ മുറിയില്‍ താമസിക്കുമ്പോഴുണ്ടായ അനുഭവമാണ് രഞ്ജിത്ത് ശങ്കര്‍ പങ്കുവെച്ചത്.
‘ഞാന്‍ താമസിച്ച ഹോട്ടല്‍ മുറിയില്‍ ഒരു ആത്മാവിന്റെ സാന്നിധ്യമുണ്ടെന്ന് എന്റെ സുഹൃത്ത് എനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് എനിക്ക് അനുഭവപ്പെടുകയും ചെയ്തു, നിങ്ങള്‍ക്ക് ഇത് തമാശയായി തോന്നാം. പക്ഷെ മനുഷ്യ മനസ്സാണ് ഇതെല്ലാം സൃഷ്ടിക്കുന്നതെന്ന്’, രഞ്ജിത്ത് പറയുന്നു.
പ്രേതം എന്ന സിനിമയുടെ രണ്ടാം ഭാഗം ഒരുക്കാനുള്ള ശ്രമത്തിലാണ് രഞ്ജിത്ത് ശങ്കര്‍.
Post Your Comments