മലയാള നവയുഗ സംവിധായകരിൽ മുൻപന്തിയിൽ നിൽക്കുന്ന ആളാണ് ലിജോ ജോസ് പല്ലിശേരി. സിനിമ മോശം കാര്യങ്ങൾക്ക് പ്രചോദനം ആണെന്ന് പറയുന്നത് തികച്ചും അസംബന്ധം ആണെന്ന് പറയുകയാണ് ലിജോ.
“ഒരു സിനിമക്ക് ഒരാൾക്ക് പ്രചോദനം നൽകാനാകും പക്ഷെ അത് കണ്ട് അയാൾ മാറി എന്ന് പറയുന്നത് തെറ്റാണു. ചേഞ്ച് എന്നത് മൊത്തത്തിൽ പേർസണൽ ഡിസിഷൻ ആണ്. സിനിമയിൽ സിഗരറ്റ് വലിക്കരുത്, സെക്സ് കാണിക്കരുത്, മദ്യപിക്കരുത്, മോശമായ വാക്കുകൾ ഉപയോഗിക്കരുത് എന്നൊക്കെ പറയുന്നത് വെറും വിഡ്ഢിത്തം മാത്രമാണ്. സിനിമ കണ്ട് ഒരാളെ കൊള്ളാൻ ഇറങ്ങുന്നവർ തീർച്ചയായും മനോരോഗി ആയിരിക്കും. അയാൾക്ക് ട്രീറ്റ്മെന്റ് ആണ് നൽകേണ്ടത്.” ലിജോ പറഞ്ഞു.
Post Your Comments