GeneralLatest NewsMollywood

തന്റെ ശത്രുക്കളെ ചൂണ്ടിക്കാണിച്ച്‌ തന്നത് മമ്മൂട്ടിയുടെ ഭാര്യ; ലാല്‍ ജോസ്

സിനിമാ മേഖലയില്‍ പരസ്പരമുള്ള മത്സരവും പിണക്കവും പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ നിറയാറുണ്ട്. എന്നാല്‍ സിനിമാ ലോകത്ത് തനിക്കും ശത്രുക്കളുണ്ടെന്ന് ചൂണ്ടിക്കാണിച്ച്‌ തന്നത് മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്താണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്.

തന്റെ ആദ്യ ചിത്രമായ മറവത്തൂര്‍ കനവിന് മമ്മൂട്ടി നായകനായി എത്തിയതിനെക്കുറിച്ച് പറഞ്ഞ അഭിമുഖത്തിലാണ് ലാല്‍ ജോസ് ഇത് പറയുന്നത്. സംഭവം മമ്മൂട്ടി ചിത്രത്തിന് ഡേറ്റ് നല്‍കിയിരിക്കുന്ന സമയത്ത് ആരോ അദ്ദേഹത്തിനു ഒരു ഊമക്കത്ത് എഴുതി. അത് മമ്മൂട്ടിയുടെ ഭാര്യ തന്നെ കാണിച്ചതിനെക്കുറിച്ച് ലാല്‍ പറയുന്നു.

”കമലിന്റെ സിനിമകള്‍ ഹിറ്റായത് അയാളുടെ പ്രതിഭ കൊണ്ടാണ്. അല്ലാതെ ലാല്‍ജോസിന്റെ കഴിവല്ല.താങ്കളെ പോലുള്ള ഒരു നടന്‍ അവന്റെ വാക്കില്‍ വീഴരുത്. അവന് യാതൊരുവിധ കഴിവും ഇല്ല. സ്‌കൂളിലും കോളെജിലും പഠിക്കുമ്ബോള്‍ പോലും കലാകാരനാണ് എന്ന് തെളിയിക്കാന്‍ അവന് കഴിഞ്ഞിട്ടില്ല. നിങ്ങള്‍ അവന്റെ സിനിമയില്‍ അഭിനയിക്കരുത്” എന്നായിരുന്നു കത്ത്.

ഭൂതക്കണ്ണാടിയുടെ ഷൂട്ടിങിന് ശേഷം ചെന്നൈയില്‍ ഡബ്ബിങ് നടക്കുമ്പോള്‍ മമ്മൂട്ടിയുടെ വീട്ടില്‍ ചെന്നപ്പോഴാണ് ഈ സംഭവം അറിഞ്ഞത്. ‘ മമ്മൂക്കയുടെ ഭാര്യയെ ഞാന്‍ ബാബിയെന്നാണ് വിളിക്കാറ്. വീട്ടിലെത്തിയപ്പോള്‍ ബാബി ചോദിച്ചു, ലാലുവിന് ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടല്ലേ? എന്ന് അപ്പോള്‍ ഞാന്‍ പറഞ്ഞു ‘ ഉവ്വ്, ഒരുപാടുണ്ട്. എന്താണ് അങ്ങനെ ചോദിച്ചത് എന്ന്. അപ്പോള്‍ ബാബി ഒരു കത്തെടുത്ത് കൊണ്ടു വന്നു. ആ കത്ത് വായിച്ച്‌ മുഖം വാടിയത് കണ്ട് മമ്മൂക്ക   നീ എന്തിനാണ് ആ കത്ത് അവന് കൊടുത്തത് എന്ന് ഭാര്യയോട് ചോദിച്ചു. അപ്പോള്‍   ഈ ലോകത്ത് ഇത്തരത്തിലുള്ള ആളുകളും ഉണ്ടെന്ന് ലാലു അറിയണമെന്നായിരുന്നു ബാബിയുടെ മറുപടി. ആ കത്ത് വായിച്ച്‌ മമ്മൂക്ക പിന്‍മാറിയിരുന്നുവെങ്കില്‍ തന്റെ ആദ്യ സിനിമ ഒരു മറവത്തൂര്‍ കനവ് ആവില്ലായിരുന്നു. കത്ത് താനിപ്പോഴും സൂക്ഷിച്ച്‌ വച്ചിട്ടുണ്ടെന്നും ലാല്‍ജോസ് വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button