സിനിമയിലെ ലൈംഗിക പ്രേരണ തെന്നിന്ത്യന്‍ സിനിമ മുഴുവന്‍ വലിയ വിവാദമായി മാറുമ്പോള്‍ അതിനെ നിഷേധിക്കാതെ രംഗത്തെത്തിയിരിക്കുകയാണ് ഹണീ റോസ്. സിനിമയില്‍ കാസ്റ്റിംഗ് കൌച്ച് എന്ന സംഗതി തീര്‍ച്ചയായും ഉണ്ടെന്നു വ്യക്തമാക്കുകയാണ് താരം.
എന്ത് പ്രേരണയുണ്ടായാലും നമ്മള് എങ്ങനെ ജീവിക്കണം എന്നത് നമ്മള് ആണ് തീരുമാനിക്കേണ്ടത്, അങ്ങനെയൊരു തീരുമാനം എടുത്താല്‍ ഇത്തരം പ്രശ്നങ്ങളില്‍ ഒന്നും ഉള്‍പ്പെടില്ല. അച്ഛനും അമ്മയും എപ്പോഴും ലൊക്കേഷനില്‍ ഉള്ളതിനാല്‍ താന്‍ സേഫ് ആണെന്നും മോശമായ രീതിയിലുള്ള വര്‍ത്തമാനങ്ങള്‍ അധികം കേള്‍ക്കേണ്ടി വന്നിട്ടില്ലെന്നും ഹണീ പറയുന്നു. ഒരു ടിവി അഭിമുഖ പരിപാടിക്കിടെയായിരുന്നു ഹണീ റോസിന്റെ പ്രതികരണം.
Post Your Comments