
താന്‍ ഒരു സിനിമയുടെ കഥയെക്കുറിച്ച് ആലോചിക്കുമ്പോള്‍ അതിലെ നായകനായി ആദ്യം വരുന്ന മുഖം മമ്മൂട്ടിയുടെതാണെന്ന് തിരക്കഥാകൃത്തും നടനുമായ രണ്‍ജി പണിക്കര്‍.
മമ്മൂട്ടിയുടെ പൗരുഷം എന്റെ പ്രധാന കഥാപാത്രത്തെ സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കാറുണ്ട്. ഞാന്‍ എഴുതി തുടങ്ങിയാല്‍ ആദ്യം വരുന്ന രൂപം മമ്മൂട്ടിയുടെതാണ് ഏകലവ്യന്‍ മമ്മൂട്ടിക്ക് വേണ്ടി എഴുതിയുണ്ടാക്കിയ സിനിമയാണ്, എന്തോ തെറ്റിദ്ധാരണയുടെ പുറത്ത് അദ്ദേഹം ഏകലവ്യന്‍ നിരസിച്ചു. ഒടുവില്‍ സുരേഷ് ഗോപിയാണ് ചിത്രത്തിലെ നായകനായത്. ഒരു അഭിമുഖ പരിപാടിക്കിടെ രണ്‍ജി പണിക്കര്‍ മനസ്സ് തുറന്നു.
ദി കിംഗ് ഉള്‍പ്പടെ മമ്മൂട്ടി- രണ്‍ജി പണിക്കര്‍ കൂട്ടുകെട്ടില്‍ നിരവധി സിനിമകള്‍ മലയാളത്തില്‍ പിറവി കൊണ്ടു, ദി കിംഗ് & കമ്മീഷണര്‍ ആണ് ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.
Post Your Comments