മലയാളത്തിലെ ഹാസ്യനടന്മാരുടെ കൂട്ടത്തിൽ മുൻപന്തിയിൽ നിക്കുന്ന ആൾക്കാരിൽ ഒരാൾ ആണ് കലാഭവൻ ഷാജോൺ. ഹാസ്യത്തിന് പുറമെ നല്ല ഒന്നാന്തരം വില്ലൻ വേഷങ്ങളും തനിക്ക് ഇണങ്ങും എന്ന് അദ്ദേഹം തെളിയിച്ചിരുന്നു. ദിലീപുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഷാജോൺ പല അവസരത്തിൽ അദ്ദേഹത്തെ പിന്തുണച്ചിരുന്നു. പക്ഷെ വീണു കിടന്ന ദിലീപിനെ ചവിട്ടിയ കൂട്ടത്തിൽ സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ള്യുസിസി ഉണ്ടെന്ന് താൻ വിശ്വസിക്കുന്നില്ല എന്ന് അദ്ദേഹം ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു.
“അവർ അദ്ദേഹത്തെ ചവിട്ടി താഴ്ത്താൻ ഉദ്ദേശിക്കുന്നോ എന്ന് എനിക്ക് പറയാൻ കഴിയില്ല. ആദ്യമായിട്ടാണ് ലോക സിനിമയിൽ തന്നെ സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി അങ്ങനെ ഒരു സംഘടന രൂപപ്പെടുന്നത് എന്ന് പറയാം. വളരെ നല്ല കാര്യം ആണ്. മലയാള സിനിമയിലുള്ള എല്ലാ സ്ത്രീകൾക്കും ഉപകാരപ്പെടണം എന്നാണ് എന്റെ അഭിപ്രായം. അവരുടെ അഭിപ്രായങ്ങൾ അലോസരം ഉണ്ടാക്കുന്നൊന്നുമില്ല.” അദ്ദേഹം പറഞ്ഞു
Post Your Comments