Latest NewsMovie GossipsTV Shows

ബിഗ്ഗ് ബോസ്സിലെ വിവാദ താരം ഹിമ ശങ്കറിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന റിയാലിറ്റി ഷോ ബിഗ്‌ ബോസ് ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട പരിപാടിയായി മാറിക്കഴിഞ്ഞു. ഈ ഷോയിലെ മികച്ച ഒരു മത്സരാര്‍ത്ഥിയാണ് നടി ഹിമ ശങ്കര്‍. ഒരിക്കല്‍ ഷോയില്‍ നിന്ന് പുറത്തുപോയ താരം വൈല്‍ഡ് കാര്‍ഡ് എന്ട്രിയിലൂടെ തിരിച്ചെത്തിയ ശേഷം ശക്തമായ പ്രകടനത്തിലൂടെ മുന്നേറുകയാണ്.

ഹിമാ ശങ്കർ 31 ജൂൺ 1980 ന് കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ കൊടകരയിൽ ജനിച്ചു. കൊട്ടാരക്കര സെന്റ് ഡോൺ ബോസ്കോ ഗേൾസ് ഹൈസ്കൂൾ, അലോരിലെ രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കാലടി ശ്രീ ശങ്കരാചാര്യ യൂനിവേഴ്സിറ്റി സംസ്കൃതത്തിൽ നിന്ന് ബി.എ. (സംസ്കൃതം വേദാന്ത) ബിരുദം നേടിയിട്ടുണ്ട്. കോഴിക്കോട് സർവ്വകലാശാല (സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്ട്സ്) ൽ നിന്നും തിയേറ്റർ ആർട്ട്സിൽ ബിരുദം കരസ്ഥമാക്കി. 

പാര്‍വതി മേനോന്‍ മുതല്‍ പത്മപ്രിയവരെയുള്ള പല നടിമാര്‍ സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൌച്ചിനെക്കുറിച്ചു പറഞ്ഞ കാര്യങ്ങള്‍ ഞെട്ടലോടെയാണ് സിനിമാ പ്രേമികള്‍ കേട്ടത്. ഇതിനെ തുടര്‍ന്ന് സ്ത്രീകള്‍ക്ക് മേല്‍ അത്തരം ഒരു ചൂഷണം ഇല്ലായെന്ന് സിനിമ മേഖലയിലെ പലരും ആഭിപ്രായപ്പെട്ടു. എന്നാല്‍ ബെഡ് വിത്ത് ആക്ടിങ് എന്നൊരു പാക്കേജ് മലയാള സിനിമയില്‍ ഉണ്ടെന്ന് തുറന്നു പറഞ്ഞു വിവാദത്തിലായ താരമാണ് ഹിമാ. സ്കൂള്‍ ഓഫ് ഡ്രാമയിലെ തന്റെ പഠനകാലത്ത് പാക്കേജ് സംവിധാനം സമ്മതമാണെങ്കില്‍ അവസരം നല്‍കാമെന്നു പറഞ്ഞു സിനിമാ മേഖലയില്‍നിന്നു ചിലര്‍ തന്നെ വിളിച്ചിട്ടുണ്ടെന്നു ഹിമ  മുന്പ് വെളിപ്പെടുത്തി


 
സിനിമയിലെ പാക്കേജ് സംവിധാനം എന്ന പ്രയോഗം ആദ്യം കേട്ടപ്പോള്‍ അതെന്താണെന്ന് വിളിച്ചയാളോടു തന്നെ ചോദിച്ചു. ബെഡ് വിത്ത് ആക്ടിങ് എന്നായിരുന്നു അതിനുള്ള മറുപടിയെന്നും താരം പറയുന്നു. ഇത്തരത്തില്‍ സമീപിച്ച മൂന്നു പേരോട് പറ്റില്ല എന്നു പറഞ്ഞു. അതിനുശേഷം വിളി വന്നിട്ടില്ലെന്നും ഹിമ പറയുന്നു. തനിക്ക് ഒരു ആക്ടിവിസ്റ്റ് മുഖമുള്ളതുകൊണ്ടാകാം ഇപ്പോള്‍ അത്തരക്കാരുടെ ശല്യം ഇല്ലാത്തതെന്നും പറയുന്ന ഹിമ സ്ത്രീകള്‍ സ്വന്തം അഭിപ്രായം തുറന്നു പറയണമെന്ന് സമൂഹത്തില്‍ എല്ലാവരും പരസ്യമായി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അഭിപ്രായം തുറന്നു പറയുന്ന സ്ത്രീകളെ പഴി പറയുന്നതും ഇതേ സമൂഹം തന്നെയാണെന്നു താരം  പറയുന്നു. 

shortlink

Related Articles

Post Your Comments


Back to top button