ദിലീപിനേ അതു കഴിയുമായിരുന്നുള്ളൂ; വേറെ ആരെയും പറഞ്ഞു പഠിപ്പിക്കാന്‍ സാധിക്കില്ല !!

മിമിക്രിയിലൂടെ മലയാള സിനിമയിലേയ്ക്ക് കടന്നുവന്ന വ്യക്തിയാണ് ദിലീപ്. നിരവധി ഹിറ്റ് ചിരി ചിത്രങ്ങളിലൂടെ ജനപ്രിയ നായകനായി മാറിയ ദിലീപ് ഹരിശ്രീ അശോകനൊപ്പം ഒന്നിച്ച വിജയ ചിത്രമാണ് പഞ്ചാബി ഹൌസ്.

മൂകനായ ഉണ്ണിയായി ദിലീപ് തകര്‍ത്തഭിനയിച്ച പഞ്ചാബി ഹൗസ് ഇന്നും ജനപ്രീതി നേടിയ ചിത്രങ്ങളില്‍ ഒന്നാണ്. ഈ ചിത്രത്തില്‍ ദിലീപ് കുറെ ശബ്ദങ്ങള്‍ ഉണ്ടാക്കിയിരുന്നു. അതില്‍ ഏറ്റവും ഹിറ്റായത് ജബാ ജബാ എന്നുള്ളതായിരുന്നുവെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ റാഫി പറയുന്നു. പഞ്ചാബി ഹൗസിന്റെ ഹിന്ദി പതിപ്പില്‍ ഉണ്ണിയായി എത്തിയത് ഷാഹിദ് കപൂറായിരുന്നു. എന്നാല്‍ ആ ചിത്രത്തില്‍ ഷാഹിദിനു വേണ്ടി മൂകനായി ഡബ്ബ് ചെയ്തത് ദിലീപായിരുന്നു. അതിനെക്കുറിച്ച് റാഫിയുടെ വാക്കുകള്‍ ഇങ്ങനെ..” ദിലീപിനേ അതു കഴിയുമായിരുന്നുള്ളൂ. വേറെ ആരേയും ഇതൊന്നും പറഞ്ഞ് പഠിപ്പിക്കാന്‍ സാധിക്കുകയില്ല ”

Share
Leave a Comment