CinemaGeneralMollywoodNEWS

‘അയാളോട് പ്രണയമുണ്ടായിരുന്നു’; പ്രിയ വാര്യര്‍ക്ക് പറയാനുള്ളത്!

പ്രണയവരമ്പുകള്‍ ഭേദിച്ച് മലയാളി ഹൃദയത്തില്‍ കടന്നു കൂടിയ നടിയാണ് പ്രിയാ വാര്യര്‍. അഡാറ് ലവ് എന്ന ചിത്രത്തിലെ ഗാനത്തിലൂടെ സോഷ്യല്‍ മീഡിയയെ മനംമയക്കിയ കൗമാര സുന്ദരി തന്റെ ജീവിതത്തിലെ പ്രണയ നിമിഷങ്ങളെക്കുറിച്ച് വാചാലയാവുകയാണ്.

‘സ്കൂളില്‍ പഠിക്കുന്ന ഒരു സമയത്ത് ഒരാളോട് ഒരു ഇഷ്ടമുണ്ടായിരുന്നു, പക്ഷെ അന്ന് കക്ഷി മറുപടി ഒന്നും പറഞ്ഞില്ല, പിന്നെ കുറെ നാളുകള്‍ കഴിഞ്ഞു വന്നു പുള്ളി എന്നോട് പറഞ്ഞു എനിക്ക് അന്ന് ഇല്ലാതിരുന്ന ഇഷ്ടം ഇന്ന് തോന്നുന്നുണ്ടെന്ന്, അത് പറഞ്ഞിട്ട് ഒരൊറ്റ ഓട്ടം, പിന്നീടു ഇതുവരെയും കക്ഷി എന്റെ മുന്‍പില്‍ വന്നിട്ടില്ല, ഇന്‍സ്റ്റഗ്രാമില്‍ കല്യാണം കഴിക്കാമോ എന്നൊക്കെയുള്ള സന്ദേശം ലഭിക്കാറുണ്ടെങ്കിലും ഇപ്പോള്‍ സീരിയസ്സായ പ്രണയമൊന്നുമില്ല, നേരിട്ടുള്ള പ്രോപ്പസലും വന്നിട്ടില്ല, കൂട്ടുകാര്‍ക്കൊപ്പം പുറത്തിറങ്ങുന്നത് തന്നെ മുഖം മറച്ചാണ്. ആ എനിക്ക് പ്രണയിക്കാനുള്ള ചാന്‍സ് എങ്ങനെ കിട്ടാന്‍ ആഗ്രഹിച്ചിട്ടു മാത്രം കാര്യമില്ലല്ലോ’, ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയാ വാര്യര്‍ പങ്കുവെയ്ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button